Published:06 September 2020
മഹേഷ് നാരായണൻ എന്ന പ്രതിഭയുടെ ഓരോ കഴിവും പ്രകടമാകുന്ന രീതിയിലാണ് ' സി യു സൂൺ ' എന്ന ഫഹദ് ചിത്രം ആമസോൺ പ്രൈംൽ എത്തിയത് .ഇതിനോടകം തന്നെ നിരവധി പ്രേക്ഷക പ്രീതി ചിത്രം നേടുകയും ചെയ്തു.പരിമിതികളിൽ നിന്നൊരു വ്യത്യസ്ത പരീക്ഷണം ,അതാണ് ' സി യു സൂൺ ' എന്ന ചിത്രം.റോഷൻ , ഫഹദ് എന്നിവരുടെ മികവുറ്റ പ്രകടനം ചിത്രത്തിന് ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ നൽകുന്നു.വെറുമൊരു ഐ ഫോണിൽ ചിത്രീകരിച്ച ചിത്രം മാത്രമല്ല ' സി യു സൂൺ '.കോവിഡ് ലോക്കഡൗൺ പരിമിതികൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഒരു നല്ല ഉദാഹരണം കൂടിയാണ് ' സി യു സൂൺ '.
ഫഹദ് തന്നെയാണ് ചിത്രത്തിന്റെ നിർമാണ ചുമതലയും നിർവഹിച്ചിരിക്കുന്നത്.ദർശനയുടെ പ്രകടനം ചിത്രത്തെ വേറിട്ട തലങ്ങളിലേക് എത്തിക്കുന്നു.ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട അടുക്കുക , എന്നുള്ളത് അത്ര ദഹിക്കില്ലെങ്കിലും ചിത്രത്തിന്റെ അവസാന ഭാഗം അത് എന്തിനു വേണ്ടിയായിരുന്നു എന്നു വരച്ചു കാട്ടുന്നു.സത്യത്തിൽ ജിമ്മിക്ക് അനുവിനോടുള്ള അത്രയും ഇഷ്ട്ടം തിരിച്ചുണ്ടോ എന്നത് പ്രേക്ഷകർക്ക് വിട്ടു തരുകയാണ് തിരക്കഥാകൃത്ത് കൂടിയായ മഹേഷ് നാരായണൻ.ചിലപ്പോഴൊക്കെ മനുഷ്യർക്ക് തെറ്റുകൾ പറ്റാം.അതിനുത്തമ ഉദാഹരണം ആണ് കെവിൻ ആയ ഫഹദ് അനുവിനെ കുറിച്ച് അത്ര നന്നായി അന്വേഷിക്കാതിരുന്നതും.തീർത്തും ഇപ്പോഴുള്ള വീഡിയോ കാളിങ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്.
എന്നാൽ ജിമ്മിക്ക് ഒരു സുപ്രഭാതത്തിൽ അല്ല പ്രണയം പൊട്ടി മുളയ്ക്കുന്നത് .അനുവിന് മുൻപ് ഒരു പഞ്ചാബി പെൺകുട്ടിയെ നോക്കിയിരുന്നതും ചിത്രത്തിൽ സുഹൃത്തായ കെവിൻ പറയുന്നുണ്ട്.ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഹോളിവുഡിന് പരിചിതമാണെങ്കിലും , മലയാളത്തിന് ഇത് പുതുമ തന്നെ .ഹോസ്റ്റ്, അണ്ഫ്രണ്ട്ഡ് തുടങ്ങിയ ഇത്തരത്തിൽ വീഡിയോ കാൾ ചെയുന്ന ചിത്രങ്ങൾ ഹോളിവുഡിന് സുപരിചിതം.കഥ ഒരു പരിധിയിൽ ക്ലിഷേ ആയി മാറിയെന്നു പ്രേക്ഷകൻ തോനുമ്പോഴേക്കും കഥ ഗതി മാറി മറിയുകയാണ്.ഒരു നല്ല ത്രില്ലെർ ചിത്രത്തിന് വേണ്ട ചേരുവകൾ ചേർത്ത് ഒരുക്കിയാണ് ഈ ചിത്രം.തുടക്കത്തിലുള്ള ചാറ്റിംഗ് പ്രേക്ഷകനു മടുപ്പ് തോന്നുമെങ്കിലും, കഥ സന്ദർഭത്തിനു അത് യോജിച്ചത് തന്നെ .