01
October 2020 - 10:02 pm IST

Download Our Mobile App

Flash News
Archives

Analysis

Bussiness

ത​ക​ര്‍ന്ന​ടി​ഞ്ഞ് ബി​സി​ന​സു​ക​ൾ

Published:07 September 2020

സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ 20 ശ​ത​മാ​നം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അടച്ചു പൂ​ട്ടേ​ണ്ടി വ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ്-19​നെ​ത്തു​ട​ർ​ന്ന് ബി​സി​ന​സ് രം​ഗ​ത്തു​ണ്ടാ​കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ്. റീ​ട്ടെ​യ്ൽ രം​ഗ​ത്ത് മാ​ത്രം 19 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ആ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട​ത്. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തെ മാ​ത്രം ന​ഷ്ട​മാ​ണി​ത്.

20 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡാ​റ്റ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കൊ​വി​ഡ് കാ​ല​ത്ത് പി​ഴ​പ്പ​ലി​ശ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് നി​ര്‍ദേ​ശം ന​ൽ​ക​ണം എ​ന്നും ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് മാ​ത്രം നി​ര​വ​ധി ബി​സി​ന​സു​ക​ൾ​ക്ക് താ​ഴ് വീ​ണി​ട്ടു​ണ്ട്. ബി​സി​ന​സു​ക​ളെ പു​ന​രു​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ഗ​ത്തി​ൽ എ​ന്തെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ ചെ​യ്തി​ല്ലെ​ങ്കി​ൽ ഈ ​രം​ഗ​ത്ത് 20 ശ​ത​മാ​നം ബി​സി​ന​സു​ക​ൾ​ക്ക് കൂ​ടെ താ​ഴി​ടേ​ണ്ടി വ​ന്നേ​ക്കു​മെ​ന്നാ​ണ് ഈ ​ രം​ഗ​ത്തു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ‌റീ​ട്ടെ​യ്ൽ ബി​ന​സി​ന​സു​ക​ളെ കൂ​ടാ​തെ കൊ​വി​ഡ് മൂ​ലം, ഹോ​സ്പി​റ്റാ​ലി​റ്റി, ഏ​വി​യേ​ഷ​ൻ, ടൂ​റി​സം, തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ൾ അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു. ഓ​രോ മേ​ഖ​ല​യി​ലും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ണ് ന​ഷ്ടം. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ന്ന​തും വി​ൽ​പ്പ​ന​യെ ബാ​ധി​ച്ചു.

രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന ഒ​രു നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ എ​ന്ന് കോ​ൺ​ഫ​ഡ​റേ​ഷ​ൻ ഒ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഷ്സ് സെ​ക്ര​ട്ട​റി പ്ര​വീ​ൺ ക​ന്ദേ​ലാ​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, വ​സ്ത്രം തു​ട​ങ്ങി എ​ല്ലാ റീ​ട്ടെ​യ്ൽ രം​ഗ​ങ്ങ​ളെ​യും കൊ​വി​ഡ്-19 ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ നി​ന്ന് എ​ന്നു ക​ര​ക​യ​റാ​നാ​കും എ​ന്ന​തി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് വ്യ​ക്ത​ത​യി​ല്ല.


വാർത്തകൾ

Sign up for Newsletter



top