01
October 2020 - 9:05 pm IST

Download Our Mobile App

Flash News
Archives

Gadget

Launched

അ​ര മ​ണി​ക്കൂ​റി​ല്‍ ഫു​ള്‍ ചാ​ര്‍ജ്; റി​യ​ല്‍മീ 7 വി​പ​ണി​യി​ല്‍

Published:07 September 2020

ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ബ്രാ​ന്‍ഡാ​യ റി​യ​ല്‍മി ഏ​റെ കാ​ത്തി​രി​ക്കു​ന്ന 7 സീ​രീ​സ് സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ക്കി. മി​ക​ച്ച ക്യാ​മ​റ​ക​ളും അ​തി​വേ​ഗ ചാ​ര്‍ജി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് റി​യ​ല്‍മി 7 സീ​രീ​സ്.

കൊ​ച്ചി: ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ബ്രാ​ന്‍ഡാ​യ റി​യ​ല്‍മി ഏ​റെ കാ​ത്തി​രി​ക്കു​ന്ന 7 സീ​രീ​സ് സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ക്കി. മി​ക​ച്ച ക്യാ​മ​റ​ക​ളും അ​തി​വേ​ഗ ചാ​ര്‍ജി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് റി​യ​ല്‍മി 7 സീ​രീ​സ്. ചെ​റു​തും വ​ലു​തു​മാ​യ 95 ടി​യു​വി റെ​യ്ന്‍ലാ​ന്‍ഡ് പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​വ​യാ​ണ് റി​യ​ല്‍മി 7, റി​യ​ല്‍മി 7 പ്രൊ ​എ​ന്നി​വ. ടെ​ക് ജീ​വി​ത​ശൈ​ലി പ്രേ​മി​ക​ളു​ടെ ആ​വേ​ശം വ​ർ​ധി​പ്പി​ച്ച് എം1 ​ഇ​ല​ക്‌​ട്രി​ക് ടൂ​ത്ത്ബ്ര​ഷ്, അ​ഡ്വ​ഞ്ച​ര്‍ ല​ഗേ​ജ്, ടോ​ട്ടെ​ബാ​ഗ് എ​ന്നി​വ​യും റി​യ​ല്‍മി പു​റ​ത്തി​റ​ക്കി. 

സോ​ണി 64 എം​പി ക്വാ​ഡ് ക്യാ​മ​റ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന റി​യ​ല്‍മി 7 ഈ ​മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി ട്രെ​ന്‍ഡ് സെ​റ്റി​ങ് സ​വി​ശേ​ഷ​ത​ക​ളു​ള്ള മി​ക​ച്ച ക്യാ​മ​റ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്നു. മീ​ഡി​യ​ടെ​ക് ഹെ​ലി​യോ ജി95 ​എ​സ്ഒ​സി ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ കൂ​ടി​യാ​ണ് റി​യ​ല്‍മി 7. സോ​ണി ഐ​എം​എ​ക്‌​സ് 682 സെ​ന്‍സ​റാ​ണ് 64 എം​പി ക്യാ​മ​റ​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മി​ക​ച്ച ലൈ​റ്റ് സെ​ന്‍സി​ങ്, ഹൈ-​ഡെ​ഫ​നി​ഷ​ന്‍ അ​ല്‍ഗോ​രി​തം തു​ട​ങ്ങി​യ​വ​യും ഫോ​ണി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. 8 എം​പി 119 ഡി​ഗ്രി അ​ള്‍ട്രാ​വൈ​ഡ് ആം​ഗി​ൾ ലെ​ന്‍സ്, മാ​ക്രോ​ലെ​ന്‍സ്, ബ്ലാ​ക്ക് ആ​ന്‍ഡ് വൈ​റ്റ് പോ​ര്‍ട്രെ​യി​റ്റ് ലെ​ന്‍സ് എ​ന്നി​വ​യും ഫോ​ണി​ലു​ണ്ട്. 26 മി​നി​റ്റി​നു​ള്ളി​ല്‍ 50% ചാ​ര്‍ജ്, 5000 എം​എ​എ​ച്ച് ബാ​റ്റ​റി. മി​സ്റ്റ് വൈ​റ്റ്, മി​സ്റ്റ് ബ്ലൂ ​വ​ര്‍ണ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 6 ജി​ബി + 64 ജി​ബി വി​ല 14,999 രൂ​പ. 8 ജി​ബി + 128 ജി​ബി വി​ല 16,999 രൂ​പ. 

65 വോ​ട്ട് സൂ​പ്പ​ര്‍ ഡാ​ര്‍ട്ട്ചാ​ര്‍ജു​ള്ള ഇ​ന്ത്യ​യി​ലെ​ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ചാ​ര്‍ജി​ങ് സ്മാ​ര്‍ട്ട്‌​ഫോ​ണാ​ണ് 7 പ്രൊ. ​വെ​റും 3 മി​നി​റ്റി​നു​ള്ളി​ല്‍ 13% വ​രെ​യും 34 മി​നി​റ്റി​നു​ള്ളി​ല്‍ 100% വ​രെ​യും ചാ​ര്‍ജ്‌​ചെ​യ്യാം. മി​റ​ര്‍ വൈ​റ്റ്, മി​റ​ര്‍ ബ്ലൂ ​വ​ര്‍ണ​ങ്ങ​ളി​ല്‍ ല​ഭ്യം. 6 ജി​ബി + 128 ജി​ബി​ക്ക് 19,999 രൂ​പ, 8 ജി​ബി + 256 ജി​ബി​ക്ക് 21,999 രൂ​പ. 


വാർത്തകൾ

Sign up for Newsletter



top