ISL-2018-219
20
November 2018 - 2:03 am IST
Flash News
Archives

Yoga

how-to-lose-weight-with-simple-yoga-asanas

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ

Published:19 June 2018

ശരീരഭാരം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന യോഗ രീതികൾ പരിചയപ്പെടുത്തുകയാണ്.

ശരീരഭാരം കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. അത്തരക്കാരിലേറെയും ഭക്ഷണം ഒഴിവാക്കിയാണ് മെലിയാൻ ശ്രമിക്കുന്നത്. എന്നാൽ ഭക്ഷണം ഒഴിവാക്കിയാൽ മെലിയാനാകില്ലെന്നതാണ് മറ്റൊരു യഥാർഥ്യം. എന്നാൽ ശരീരഭാരം കുറയ്‌ക്കണമെന്നുണ്ടെങ്കിൽ കൃത്യമായ നേരങ്ങളിൽ ഭക്ഷണം കഴിക്കണം. കൂടെ വ്യായാമവും വേണം. ശരിയായ യോഗയിലൂടെ ശരീരഭാരം കുറയ്ക്കാനാകും.

 യോഗയിലെ ഈ  വഴികൾ ചെയ്താൽ നമുക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും എണ്ണ ചേർത്ത ഭക്ഷണം അധികമായി കഴിക്കുന്നതും ശരിയായ രീതിയിലല്ലാത്ത ഭ‍ക്ഷണക്രമവും ഗണ്യമായ തോതിൽ ശരീരഭാരം വർധിപ്പിക്കാൻ കാരണമാകാറുണ്ട്. ശരിയായ രീതിയിൽ  യോഗ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ശരീരഭാരം കുറയ്‌ക്കണമെന്നാഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന യോഗ രീതികൾ പരിചയപ്പെടുത്തുകയാണ്. 

 സിംഹാസന
      നരസിംഹാവതാരത്തെ ഓർമിപ്പിക്കുന്ന ആസനമാണ് സിംഹാസന. മുഖത്തിന് സിംഹത്തിന്‍റെ ഉഗ്രതയും പ്രൗഢിയും നൽകാൻ ഇത് സഹായിക്കുന്നു. ശ്വാസകോശങ്ങൾക്ക് ബലം നൽകുന്നു, നാവ് ശുദ്ധമാക്കുന്നു, സംസാരിക്കുമ്പോൾ ഉള്ള വിക്ക് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

നിർദ്ദേശങ്ങൾ
 കാൽ നീട്ടിയിരുന്നാണ് ചെയ്യേണ്ടത്.
പൃഷ്ഠം ഉയര്‍ത്തി, വലതുകാല്‍ മടക്കി ഇടതു പൃഷ്ഠത്തിനിടയില്‍ വയ്ക്കുക. ഇടതുകാല്‍ മടക്കി വലതുപൃഷ്ഠത്തിനടിയിലും ചേര്‍ക്കുക.
കാല്‍മുട്ടുകള്‍ അല്പം അകന്നിരിക്കണം. 
അല്പം മുന്നോട്ടാഞ്ഞ് ശരീരത്തിന്‍റെ ഭാരം തുടയിലും മുട്ടിലും ആക്കുക. 
നട്ടെല്ല്  നിവര്‍ന്നും ലംബമായും ഇരിക്കണം.
കൈകള്‍ അതത് മുട്ടുകളുടെ മേലെ പതിച്ചുവയ്ക്കുക. 
വിരലുകള്‍ അകന്നിരിക്കുകയും , കൈകള്‍ നിവര്‍ന്നിരിക്കുകയും ചെയ്യണം. 
തോള്‍പ്പലകകള്‍ പിന്നില്‍ പരന്നിരിക്കണം.

 

മയൂരാസന
       മയൂരത്തെപ്പോലെ തോന്നിക്കും വിധമാണ് ഇതിന്‍റെ രീതി.  ഇതിന് ഏറ്റവും പ്രധാനമായിട്ടാവശ്യം ബാലൻസിങ് ആണ്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കും.

നിർദ്ദേശങ്ങൾ
കൈപ്പത്തികള്‍ നിലത്ത് ഉറപ്പിച്ചു വിരലുകള്‍ കാലുകള്‍ക്ക് നേരെ തിരിച്ച്, കൈമുട്ടുകള്‍ നാഭിയുടെ ഇരുവശങ്ങളിലും ചേര്‍ത്തു വക്കുക. 
ശരീരം വടി പോലെ ഉയര്‍ത്തി ചിത്രത്തില്‍ കാണുന്നത് പോലെ ചലനമില്ലാതെ ബാലന്‍സ്‌ ചെയ്തു നില്‍ക്കണം.
 ഒരു മിനിട്ട് ഈ നിൽപ് തുടരാന്‍ കഴിഞ്ഞാല്‍ മയൂരാസനത്തിന്‍റെ ഫലം ലഭിക്കും.  
തുടര്‍ച്ചയായ ശ്രമത്തിലൂടെ മാത്രമേ മയൂരാസനം ഭംഗിയായി ചെയ്യാന്‍ കഴിയൂ.

 

 ധനുരാസനം
വില്ലിന്‍റെ രൂപത്തില്‍ ശരീരം വളയുന്നത് കൊണ്ടാണ് ഇതിനു ധനുരാസനം  എന്ന് വിളിക്കുന്നത്‌. ഈ ആസനം വഴി ഉദരപേശികള്‍ക്ക് ബലം വര്‍ധിച്ചു കുടവയര്‍ കുറക്കുകയും മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സ് കുറയുകയും, വാതം ശമിക്കുകയും,  തോളെല്ലിന് ബലം കൂടുകയും ചെയ്യുന്നു.

നിർദ്ദേശങ്ങൾ
ശലഭാസനത്തിലെ പോലെ കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി , ചിത്രത്തില്‍ കാണും പോലെ പിടിക്കുക. (കുടവയര്‍ ഉള്ളവര്‍ക്ക് ഇത് അല്പം പ്രയാസമായിരിക്കും. പരിശീലനം വഴി സാധ്യമാകും) 
ശ്വാസം ഉള്ളിലേക്ക് വലിച്ച് കൊണ്ട് കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക. 
ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വസ്ഥിതിയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക.


വാർത്തകൾ

Sign up for Newsletter



top