01
October 2020 - 8:17 pm IST

Download Our Mobile App

Flash News
Archives

Travel

Area 51, Alien Center, Travel, Special Story

പറക്കുംതളികയുടെ രഹസ്യങ്ങളും അവസാനിക്കാത്ത നിഗൂഢതകളും... ഇത് ഏരിയ 51

Published:09 September 2020

# ബിനിത ദേവസി

അമെരിക്കയുടെ ആയുധ നിര്‍മാണവും പറക്കും തളികയുടെ രഹസ്യങ്ങളും എന്തിനധികം അമെരിക്ക ചന്ദ്രനലിറങ്ങിയതിന്‍റെ രഹസ്യങ്ങള്‍ വരെ ഇവിടെയുണ്ടെന്നാണ് ലോകം വിശ്വസിക്കുന്നത്.

ലോകത്തിലെ ഏറ്റവും നിഗൂഢവും രഹസ്യാത്മാകവുമായ ഒരിടം... ഗൂഗിള്‍ മാപ്പില്‍ പോലുമില്ല.... ഏരിയ 51 !!! അമെരിക്കയുടെ നിഗൂഢലോകമായി വാഴ്ത്തപ്പെടുന്ന ഇവിടെ പുറം ലോകം ഇന്നോളം അറിയാത്ത പല രഹസ്യങ്ങള്‍ക്കും സാക്ഷിയാണെന്നാണ് പലരും വാദിക്കുന്നത്. അമെരിക്കയുടെ ആയുധ നിര്‍മാണവും പറക്കും തളികയുടെ രഹസ്യങ്ങളും എന്തിനധികം അമെരിക്ക ചന്ദ്രനലിറങ്ങിയതിന്‍റെ രഹസ്യങ്ങള്‍ വരെ ഇവിടെയുണ്ടെന്നാണ് ലോകം വിശ്വസിക്കുന്നത്.

നെവാദയില്‍

അമെരിക്കന്‍ വ്യോമസേനയുടെ നിയന്ത്രണത്തില്‍ നെവാദ എന്ന സ്ഥലത്തിനു സമീപത്തായാണ് ഏരിയ 51 സ്ഥിതി ചെയ്യുന്നത്. അമെരിക്കന്‍ എയര്‍ഫോഴ്സിന്‍റെ എഡ്വാര്‍ഡ് എയര്‍ഫോഴ്‌സ് ബേസിന്‍റെ ഭാഗമായി അറിയപ്പെടുന്ന ഈ സ്ഥലം പക്ഷേ അറിയപ്പെടുന്നത് ഇതിന്‍റെ നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും പേരിലാണ്. നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ച് എന്നാണ് ഔദ്യോഗികമായി ഇവിടം അറിയപ്പെടുന്നത്. കിലോമീറ്റര്‍ കണക്കിന് സ്ഥലം, വെറും മരുഭൂമി പോലെ കിടക്കുന്ന ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.

2.8 മില്യണ്‍ ഏക്കര്‍ സ്ഥലം

ഏരിയ 51നു മുകളിലൂടെ പറക്കുന്നതു പോലും അമെരിക്കയില്‍ നിയമ വിരുദ്ധമായാണ്. ലാസ് വേഗാസില്‍ നിന്നും 135 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഏരിയ 51ന് ആകെ 2.8 മില്യണ്‍ ഏക്കര്‍ സ്ഥലം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.



മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ സ്ഥലം

1969 ജൂലൈ 20ന് നീല്‍ ആംസ്‌ട്രോങും പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയെന്നാണ് ശാസ്ത്രം പറയുന്നത്. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ ആദ്യമായി കാല്‍കുത്തിയ സംഭവം കൂടിയായിരുന്നു ഇത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയായി കരുതപ്പെടുന്ന ഈ സംഭവം നടന്നിട്ടേയില്ല എന്നു വിശ്വസിക്കുന്നവരുണ്ട്. ഇത് വെറും കെട്ടുകഥ മാത്രമാണെന്നും ചന്ദ്രനും യാത്രയും അമെരിക്ക കെട്ടിച്ചമച്ചതാണെന്നും ആണ് ഇവരുടെ വാദം. ചന്ദ്രന്‍റെ സെറ്റ് ഒരുക്കിയത് രഹസ്യങ്ങള്‍ പുറത്തുപോകാത്ത ഏരിയ 51ല്‍ ആണെന്നാണ് ഇവര്‍ പറയുന്നത്.

പറക്കുംതളികളും അന്യഗ്രഹജീവികളും

വിചിത്രമെന്നു തോന്നിക്കുന്ന പല കാര്യങ്ങളും ഏരിയ 51നെക്കുറിച്ച് പറയപ്പെടുന്നുണ്ട്. ഇത്രയും കാലത്തിനിടയ്ക്ക് അമെരിക്ക പിടികൂടിയ പറക്കുംതളികളും അന്യഗ്രഹജീവികളും എല്ലാം ഇവിടെയാണത്രെ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു അടിത്തറയില്ലെങ്കിലും ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്.



സൈനിക പരീക്ഷണങ്ങളും ആയുധങ്ങളും

അമെരിക്ക പുതുതായി ആയുധങ്ങള്‍ വികസിപ്പിക്കുന്നതും തങ്ങളുടെ സൈനിക പരീക്ഷണങ്ങള്‍ നടത്തുന്നതുമെല്ലാം ഇവിടെ വെച്ചാണ് എന്നാണ് മറ്റൊരു വിശ്വാസം.

2013ല്‍ മാത്രം

പതിറ്റാണ്ടുകളായി ലോകത്തിനു പ്രത്യേകിച്ച അമെരിക്കന്‍ ജനതയ്ക്കു മുന്നില്‍ ഏറ്റവും വലിയ ചോദ്യചിഹ്നങ്ങളിലൊന്നായിരുന്നു ഏരിയ 51. ശീതയുദ്ധത്തിന്‍റെ സമയത്തും രണ്ടാം ലോകമഹായുദ്ധത്തിന്‍റെ സമയത്തുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നി‌‌‌ട്ടുണ്ടെങ്കിലും തീര്‍ത്തും ഊഹാപോഹങ്ങളല്ലാതെ മറ്റൊന്നും ആര്‍ക്കും പറയാനുണ്ടായിരുന്നില്ല. 1955‌ല്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളേറെ പിന്നിട്ട് 2013ല്‍ മാത്രമാണ് അമെരിക്കന്‍ ഭരണകൂടം ഏരിയ 51 എന്നൊന്ന് ഉണ്ടെന്ന് സമ്മതിക്കുന്നതു തന്നെ.



അമെരിക്ക പറയുന്നതിങ്ങനെ

ഊഹങ്ങളെയും ആരോപണങ്ങളെയുമെല്ലാം തള്ളി തങ്ങളുടെ എഡ്വാർഡ് എയർഫോഴ്സ് ബേസിന്‍റെ ഭാഗമാണ് ഇതെന്നാണ് അമെരിക്ക പറയുന്നത്. ഡ്രോണുകളും വിമാനങ്ങളുമെല്ലാം പരീക്ഷണ പറക്കല്‍ നടത്തുന്നതും മറ്റും ഇവിടെയാണത്രെ. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള പ്രദേശമായതിനാലാണ് നെവാദ പോലൊരു ഒറ്റപ്പെട്ട പ്രദേശം തെരഞ്ഞെടുത്തതെന്നാണ് വിശദീകരണം.

എക്സ് ഫയലില്‍

മറ്റു ചില വാദങ്ങളനുസരിച്ച് അമെരിക്കയുടെ എക്സ് ഫയലുകളില്‍ ഉള്‍പ്പെടുന്ന കാര്യമാണത്രെ ഇത്. ഒരു പ്രസിഡന്‍റ് പുതുതായി സ്ഥാനമേല്‍ക്കുമ്പോള്‍ അതീവ രഹസ്യമായി പഴയ പ്രസിഡന്‍റ് കൈമാറുന്ന രേഖകളാണ് എക്സ് ഫയല്‍ എന്നറിയപ്പെടുന്നത്. പലതരത്തില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് തുറന്ന് സംസാരിച്ചത് മുന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയാണ്.

അക്കങ്ങളിലിങ്ങനെ

ഏരിയ 51നെക്കുറിച്ചുള്ള വിവരങ്ങള്‍ അക്കങ്ങളില്‍ ഇങ്ങനെ സംഗ്രഹിക്കാം. ‌തുടക്കം 1955ല്‍. ആദ്യമായി ഈ പ്രദേശത്തെക്കുറിച്ച് സംസാരിക്കുന്നത് 2013ല്‍. ഇവിടുത്തെ ഏറ്റവും നീളമുള്ള റണ്‍വെയുടെ നീളം 2.3 മൈല്‍. ഇവിടെ ജോലി ചെയ്യുന്നത് 1500 പേര്‍.



അവസാനിക്കാത്ത രഹസ്യങ്ങള്‍

മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ അമെരിക്കന്‍ പ്രസിഡന്‍റിനു പോലും എത്തിച്ചേരാന്‍ സാധിക്കാത്ത ഈ പ്രദേശത്തെക്കുറിച്ചുള്ള നിഗൂഢതകള്‍ ഒരിക്കലും അവസാനിക്കില്ല എന്നാണ് കരുതപ്പെ‌ടുന്നത്. എന്തുതന്നെയായാലും ഭൂമിയിലെ ഏറ്റവും നിഗൂഢമായ ഇടമായി ഏരിയ 51 നിലനില്‍ക്കുന്നു.


വാർത്തകൾ

Sign up for Newsletter



top