26
January 2021 - 6:53 pm IST

Download Our Mobile App

Religious

krishna-janmashtami

ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഉണ്ണിക്കണ്ണൻ്റെ അവതാരദിനം

Published:10 September 2020

വിശ്വശാന്തിക്കായി പ്രാർത്ഥനാ ദീപങ്ങൾ തെളിയും. കൃഷ്ണജയന്തിയുടെ ഭാഗമായുള്ള ശോഭായാത്രകളും മറ്റും ഇത്തവണയില്ല.

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളെല്ലാം വീടുകൾ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണകുടീരങ്ങൾ തയാറാക്കി ദീപം തെളിച്ചായിരിക്കും നടക്കുക. വിശ്വശാന്തിക്കായി പ്രാർത്ഥനാ ദീപങ്ങൾ തെളിയും. കൃഷ്ണജയന്തിയുടെ ഭാഗമായുള്ള ശോഭായാത്രകളും മറ്റും ഇത്തവണയില്ല. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.

ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്.

 ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. വിശ്വാസികൾ ഈ ദിവസം വ്രതമെടുത്ത് ഭഗവൽമന്ത്രങ്ങൾ ജപിക്കും. അഷ്ടമിരോഹിണി ദിവസം അർധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.


വാർത്തകൾ

Sign up for Newsletter



top