01
October 2020 - 8:38 pm IST

Download Our Mobile App

Flash News
Archives

Wellness

suicide

നിങ്ങൾ ഒറ്റയ്ക്കല്ല, തളരാതെ മുന്നോട്ടു പോകൂ; ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം

Published:10 September 2020

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരിൽ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണു വേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യ പ്രതിരോധ ദിനത്തിൽ ഡബ്ല്യൂഎച്ച്ഒ മുന്നോട്ടുവയ്ക്കുന്ന നിർദേശം.

ഇന്ന് സെപ്റ്റംബർ പത്ത്, ലോക ആത്മഹത്യ പ്രതിരോധ ദിനം. ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം. 2003 ൽ ഇന്‍റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (ഐഎഎസ്പി) ലോകാരോഗ്യ സംഘടനയുമായും വേൾഡ് ഫെഡറേഷൻ ഫോർ മെന്‍റൽ ഹെൽത്തുമായും സഹകരിച്ച് ആദ്യത്തെ ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിച്ചു.

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരിൽ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണു വേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യ പ്രതിരോധ ദിനത്തിൽ ഡബ്ല്യൂഎച്ച്ഒ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഒരു നിമിഷത്തെ അവിവേകം മൂലം സ്വയംവരുത്തുന്ന അനർഥം പ്രതിരോധിക്കുകയാണ് ടുഗെതർ വി കാൻ എന്ന കാമ്പയിനിലൂടെ ഡബ്ല്യൂഎച്ച്ഒ ലക്ഷ്യമിടുന്നത്.

അതേസമയം ഓരോ നാൽപ്പത് സെക്കന്‍റിലും ലോകത്ത് ഒരാൾ ജീവനൊടുക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ പേർ യുവാക്കളാണെന്നും ഡബ്ല്യൂഎച്ച്ഒയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, വിഷാദം, സമ്മർദം, ലഹരിയ്ക്കടിമയാകുന്നവർ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top