01
October 2020 - 10:53 pm IST

Download Our Mobile App

Flash News
Archives

Special

elephant

കൂട്ടുകൂടാൻ ആനക്കുട്ടി, മുഖംതിരിച്ചു പശുക്കൾ

Published:10 September 2020

ആനക്കുട്ടി തുമ്പിക്കൈ കാട്ടി വിളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ നോക്കു നിന്നി പശുക്കൂട്ടം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ചതാണ് രസകരമായ വിഡിയൊ ദൃശ്യം.

ന്യൂഡൽഹി: കൂട്ടത്തിൽ ചേരുന്നവരോടെ കൂട്ടുകൂടാവൂ എന്നാണു പഴമക്കാരുടെ ഉപദേശം. ആനക്കുട്ടി പക്ഷേ, ഇതൊന്നും കേട്ടിട്ടുണ്ടാവില്ല. കൂട്ടുകൂടാൻ ചെന്നത് പശുക്കളുടെ അടുത്ത്. പക്ഷേ, അവയ്ക്കുണ്ടോ ഭാവമാറ്റം. ആനക്കുട്ടി തുമ്പിക്കൈ കാട്ടി വിളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ നോക്കു നിന്നി പശുക്കൂട്ടം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ചതാണ് രസകരമായ വിഡിയൊ ദൃശ്യം. എവിടെ നിന്നുള്ളതെന്നൊന്നും അറിയില്ലെങ്കിലും ട്വീറ്റ് ചെയ്തു മണിക്കൂറുകൾക്കുള്ള ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവർന്നു വിഡിയൊ ദൃശ്യം.

 

ആനയ്ക്കു തെറ്റായ സംഘത്തോടു സ്നേഹം തോന്നിയപ്പോഴെന്നു പറഞ്ഞാണ് സുശാന്ത നന്ദ വിഡിയൊ പങ്കുവച്ചിരിക്കുന്നത്. ഇരുമ്പു വേലിയുടെ മറുവശത്തു നിൽക്കുന്ന പശുക്കളെ ആകർഷിക്കാൻ ആനക്കുട്ടി തുമ്പിക്കൈ ആട്ടുന്നതും ചുഴറ്റുന്നതും ഒടുവിൽ ഇരുന്നു കൊണ്ട് ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നതുമൊക്കെ ഒരു മിനിറ്റ് നീളുന്ന വിഡിയൊ ദൃശ്യത്തിലുണ്ട്. വേലിക്ക് അപ്പുറത്തുള്ള പശുക്കൾക്ക് പക്ഷേ, ആനക്കുട്ടിയുടെ ക്ഷണത്തോട് തീർത്തും നിസംഗഭാവമാണ്.


വാർത്തകൾ

Sign up for Newsletter



top