01
October 2020 - 9:11 pm IST

Download Our Mobile App

Flash News
Archives

Trends

anusree

കണ്ണനൊപ്പം ഊഞ്ഞാലാടി രാധ; രാധാമാധവം പങ്കുവച്ച് അനുശ്രീ

Published:10 September 2020

രാധാമാധവം എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സൂപ്പർ ഫോട്ടൊഷൂട്ടുമായെത്തിയിരിക്കുകയാണ് നടി അനുശ്രീ. ഇത്തവണ കണ്ണന്‍റെ രാധായായാണ് അനുശ്രീ എത്തിയിരിക്കുന്നത്. രാധാമാധവം എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഫോട്ടൊഷൂട്ടിന്‍റെ വിഡിയോയും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.

നീല ദാവണിയുടുത്ത് ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പ്രണയം നിറയുന്നതാണ്. എല്ലാ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രയിലും അനുശ്രീ പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഘോഷയാത്രയില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ലോക്ഡൗണിനിടെ നിരവധി ഫോട്ടൊ ഷൂട്ട് ചിത്രങ്ങളുമായി താരമെത്തിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 

super excited to share the making video of Radha Madhavam..

A post shared by Anusree (@anusree_luv) on

 


വാർത്തകൾ

Sign up for Newsletter



top