01
October 2020 - 8:28 pm IST

Download Our Mobile App

Flash News
Archives

Crime

harish

മിൽ ജീവനക്കാരന്‍റെ കൊലപാതകം: നാലാം പ്രതി അറസ്റ്റിൽ

Published:10 September 2020

കുമ്പള റെയ്ല്‍വെ സ്റ്റേഷന് സമീപം പൈ കോമ്പൗണ്ടിലെ സച്ചി(27)നെയാണ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18 ന് രാത്രി 10 മണിയോടെ മില്ലിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നായ്ക്കാപ്പില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞ് ഹരീഷനെ കുത്തിവീഴ്ത്തിയത്.

കാസര്‍ഗോഡ്: നായ്ക്കാപ്പിലെ മില്‍ ജീവനക്കാരന്‍ ഹരീഷിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള റെയ്ല്‍വെ സ്റ്റേഷന് സമീപം പൈ കോമ്പൗണ്ടിലെ സച്ചി(27)നെയാണ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18 ന് രാത്രി 10 മണിയോടെ മില്ലിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നായ്ക്കാപ്പില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞ് ഹരീഷനെ കുത്തിവീഴ്ത്തിയത്. പ്രതികള്‍ എത്തിയ കാറിലെ ഡ്രൈവറായിരുന്നു സച്ചിന്‍ എന്ന് പൊലീസ് പറഞ്ഞു.

പിന്നീട് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഹരീഷ് മരിച്ചത്. കേസിലെ ഒന്നാം പ്രതി കുമ്പള-ബദിയടുക്ക റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്ത് താമസിക്കുന്ന ശ്രീകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ, പെട്രോള്‍ പമ്പിന് സമീപത്തെ റോഷന്‍(19), മണികണ്ഠന്‍(18) എന്നിവരെ ചേടിഗുമ്മെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കൊല നടന്ന് രണ്ടാം ദിവസമാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സച്ചിന്‍റെ അറസ്റ്റോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. സംഘത്തെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top