01
October 2020 - 9:07 pm IST

Download Our Mobile App

Flash News
Archives

Travel

hoia-forest

മുട്ടുകുത്തി പ്രാർഥിക്കുന്ന മരങ്ങള്‍... കാണാതാവുന്ന സന്ദര്‍ശകര്‍... ഹോയയ് ബാസിയു!

Published:12 September 2020

# ബിനിത ദേവസി

സഞ്ചാരികളെ ഏറെ അതിശയിപ്പിക്കുകയും അതേസമയം പേടിപ്പിക്കുകയും ചെയ്യുന്ന ഈ കാട് റൊമേനിയയിലാണ് സ്ഥിതി ചെയ്യുന്നത്

ഭയപ്പെടുത്തുന്ന കഥകളും ചുരുളഴിയാത്ത രഹസ്യങ്ങളുമായി ഇന്നും ഓര്‍മയില്‍ പോലും ഭീതിപ്പെടുത്തുന്ന നാട്. എന്നാല്‍ ഈ ബര്‍മുഡ ട്രയാങ്കിളിനെ വെല്ലുവിളിക്കുന്ന മറ്റൊരിടം ഈ ഭൂമിയിലുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സംഗതി സത്യമാണ്. എന്നാല്‍ ഇവിടെ വില്ലന്‍ വെള്ളവും തിരമാലകളുമല്ല, നല്ല പച്ചപ്പാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന കാടും മരങ്ങളും ചേര്‍ന്ന് വിചിത്രമായ ഒരു ബര്‍മുഡ ട്രയാങ്കിള്‍. സഞ്ചാരികളെ ഏറെ അതിശയിപ്പിക്കുകയും അതേസമയം പേടിപ്പിക്കുകയും ചെയ്യുന്ന ഈ കാട് റൊമേനിയയിലാണ് സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന കാട് എന്നാണ് ഹോയയ് ബാസിയു അറിയപ്പെടുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ നിരവധി കഥകള്‍ ഈ കാടിനെ ചുറ്റിയുണ്ട്. വിചിത്ര രൂപത്തിലുള്ള മരങ്ങളും ഇരുട്ടും കനംതിങ്ങിയ കാറ്റും എല്ലാം ചേര്‍ന്ന് പേടിപ്പിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.

റൊമാനിയന്‍ ബര്‍മുഡ ട്രയാങ്കിള്‍

പ്രദേശത്തിന്‍റെ കുപ്രസിദ്ധി കാരണം റൊമാനിയന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നാണിതിനെ വിളിക്കുന്നത്. ഒരിക്കല്‍ കയറിയാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തതും ഉള്ളില്‍ കയറിയാല്‍ വിചിത്ര അനുഭവങ്ങളുണ്ടാകുന്നതുമെല്ലാം ഇവിടെ സ്വാഭാവികമായ കാര്യങ്ങളാണ്. കട്ടി കൂടിയ മഞ്ഞും ഇരുട്ടില്‍ നിന്നും ഉയരുന്ന നിലവിളി ശബ്ദങ്ങളും അലറിക്കരച്ചിലുകളുമെല്ലാം ഇവിടെ സ്ഥിരം സംഭവങ്ങളാണ്. റൊമാനിയയിലെ ട്രാൻസിൽവാനിയയിലെ എന്‍റോഗ്രാഫിക് മ്യൂസിയത്തിന് സമീപമുള്ള ക്ലൂജ്-നാപ്പോക എന്ന സ്ഥലത്തിനടുത്താണ് ഹോയയ് ബാസിയു കാട് സ്ഥിതി ചെയ്യുന്നത്. 250 ഹെക്റ്ററോളം സ്ഥലത്താണ് ഈ കാട് വ്യാപിച്ചു കിടക്കുന്നത്.

കാടിനുള്ളില്‍ കയറിയാല്‍

കാടിനുള്ളില്‍ കയറുന്നവര്‍ വളരെ വിചിത്രങ്ങളായ അനുഭവങ്ങള്‍ക്കാണ് സാക്ഷികളാവുന്നത്. മുന്നോട്ട് നടക്കുംതോറും കട്ടിയുള്ള മഞ്ഞ് വന്ന പൊതിയുന്നതും എവിടെ നിന്നെന്നറിയാതെ ഉയരുന്ന ശബ്ദങ്ങളും നിലവിളികളുമെല്ലാം ആളുകളെ പേടിപ്പെടുത്തും. വളരെ കഷ്ടപ്പെട്ടാണ് മിക്കവരും ഒടുവില്‍ കാടിനു വെളിയിലെത്തുന്നത്. പുറത്തെത്തുന്നവരെ കാത്ത് അതിലും ഭീതിപ്പെടുത്തുന്ന കഥകളാണ് നാട്ടുകാരുടെ വകയായി കാത്തിരിക്കുന്നത്.

തിരിച്ചുവരാത്ത ആയിരത്തോളം പേര്‍

പല കാരണങ്ങളാല്‍ കാടിനുള്ളില്‍ കയറിയ ആയിരത്തോളം ആളുകള്‍ ഇനിയും തിരികെ വന്നിട്ടില്ലെന്നാണ് ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്. തന്‍റെ 200 ആടുകളെയും കൊണ്ട് ആടുമേയിക്കുവാനായി കാട്ടില്‍ കയറി ഒരു ഇടയന്‍ തിരികെ വരാതായതോടെയാണ് ഈ പ്രദേശം വലിയ രീതിയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.ഫോട്ടൊയിലെ വിചിത്ര വസ്തുക്കള്‍

അന്യഗ്രഹ ജീവികളുടെ ഒരു സങ്കേതമാണിതെന്നും അവരിവിടെ സന്ദര്‍ശിക്കാറുണ്ടെന്നും തരത്തില്‍ വാര്‍ത്തകള്‍ ഇവിടെ വരാറുണ്ട്. പലപ്പോഴും ഈ കാടിനുള്ളില്‍ കയറി ഫോട്ടോ എടുക്കുമ്പോള്‍ വിചിത്രങ്ങളായ പല വസ്തുക്കളും ഫോട്ടൊയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമത്രെ. എമിൽ ബർനെ എന്ന ഫൊട്ടോഗ്രഫർക്ക് 1968ല്‍ ഇവിടെ നിന്നും ഒരു അന്യഗ്രഹ പേടകത്തിന്‍റെ ഫോട്ടൊ എടുക്കാന്‍ സാധിച്ചിരുന്നു.

അലക്സാണ്ടര്‍ സ്വിഫ്റ്റ്

1960 കളിൽ, അലക്സാണ്ടർ സ്വിഫ്റ്റ് എന്നു പേരായ ഒരു ബയോളജിസ്റ്റ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കാന്തികതയെയും പ്രകാശ പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കാനുള്ള ഒരു ദൗത്യത്തിനായി പുറപ്പെട്ടു. കുറച്ചുകാലം അദ്ദേഹം ഇത് പഠിക്കുകയും ഒട്ടേറെ ഫോട്ടൊകള്‍ എടുക്കുകയും ചെയ്തിരുന്നു. കാടിനു‌ള്ളിലായിരുന്ന സമയത്ത് അദ്ദേഹത്തിന് വിചിത്രങ്ങളായ പല അനുഭവങ്ങളും ഉണ്ടായിരുന്നു. 1993ലാണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്‍റെ ഈ കാടുകളെക്കുള്ള മുഴുവന്‍ ഫോട്ടൊകളും കാണാതെ പോയിരുന്നു. പിന്നീട് ഒരിക്കലും കണ്ടെത്താനാവാത്ത വിധം നഷ്ടപ്പെട്ട ഫോട്ടൊകളില്‍ വളരെ കുറച്ച് മാത്രം ലഭിച്ചിരുന്നു. പിന്നീടത് അവ പിന്നീട് ഫെനോമെനെലെ ഡി ലാ പാദെർ ഹോയ-ബാസിയു എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു. കെമിസ്ട്രി പ്രൊഫസറും അലക്സാണ്ടർ സ്വിഫ്റ്റിന്‍റെ സുഹൃത്തും ആയ അഡ്രിയാൻ പെട്രൂസാണ് പുസ്തകം രചിച്ചത്.അകത്തു കടന്നാല്‍ ഓര്‍മയില്ല

കാടിനു അകത്തു കടന്ന പലരും പറയുന്നത് ഈ മരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്കുള്ള കവാടമാണെന്നാണ്. കടന്നു പോകുന്ന സമയത്തെക്കുറിച്ചുള്ള ധാരണ നഷ്ടപ്പെടലാണ് ഇവിടെ പലപ്പോഴും ആളുകള്‍ക്ക് സംഭവിക്കുന്നത്. കാട്ടിൽ പ്രവേശിച്ച നിരവധി പേരെ കുറച്ചുകാലത്തോളം കാണാതായതായും തിരികെ വരുമ്പോൾ അവർ കാട്ടിൽ ചെലവഴിച്ച സമയത്തെക്കുറിച്ചോ അവർ ചെയ്ത കാര്യങ്ങളെക്കുറിച്ചോ യാതൊരു ഓർമയുമില്ലെന്ന് പറയുന്ന കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്.

അസാധാരണം

വനത്തിലെ അസാധാരണ സംഭവങ്ങളെക്കുറിച്ച് മറ്റൊരു കഥയും ഇവിടെയുണ്ട്. നൂറുകണക്കിന് റൊമാനിയൻ കർഷകരെ ഒരിക്കൽ കാട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. അന്നുമുതൽ, അവരുടെ പീഡിതരായ ആത്മാക്കൾ പച്ച കണ്ണുകൾ നിരീക്ഷിക്കുന്ന രൂപത്തിലും ചിലപ്പോൾ അജ്ഞാതമായ കറുത്ത മൂടൽമഞ്ഞിന്‍റെ രൂപത്തിലും പ്രത്യക്ഷപ്പെടുമത്രെ.നിര്‍ജീവ മേഖല

ഈ വനത്തിനുള്ളില്‍ അസാധാരണമായ ഒരു നിര്‍ജീവ മേഖല ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള സസ്യജാലങ്ങളുടെ നിർജീവ മേഖലയാണ്. ഒരു തരത്തിലുള്ള സസ്യങ്ങളും ഇവിടെ വളരുന്നില്ല. ശാസ്ത്രജ്ഞർ ഈ പ്രദേശത്തെ മണ്ണ് പരീക്ഷിച്ചുവെങ്കിലും അസാധാരണമായ രാസവസ്തുക്കളോ മണ്ണിന്‍റെ ഘടനയോ കണ്ടെത്തിയിട്ടില്ല.

മുട്ടില്‍ നില്‍ക്കുന്ന മരങ്ങള്‍

സാധാരണ രീതിയില്‍ നേരെ മുകളിലേക്ക് വളരുന്ന മരങ്ങള്‍ക്കു പകരം മുട്ടില്‍ നില്‍ക്കുന്ന പോലുള്ള മരങ്ങളും ഇവിടെ കാണാം.

ഡ്രാക്കുളയുടെ നാട്

ഡ്രാക്കുളയുടെ നാടായി അറിയപ്പെടുന്ന ട്രാൻസിൽവാനിയയ്ക്കടുത്താണ് ഹോയ ബാസിയു വനം സ്ഥിതിചെയ്യുന്നത്. ഇന്നത്തെ ഈ വനത്തിന്‍റെ കഥ ഐതിഹാസികമായ ഡ്രാക്കുള കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പലരും വിശ്വസിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newslettertop