01
October 2020 - 10:21 pm IST

Download Our Mobile App

Flash News
Archives

Trends

nassar-look

സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് സ്റ്റൈലിഷ് ലുക്കിൽ നാസർ

Published:13 September 2020

നര പടര്‍ന്ന താടിയും മുടിയും ഡെനിം ജാക്കറ്റുമൊക്കെയായി ഉഗ്രൻ ലുക്കിലാണ് നാസര്‍. വെളുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടും പാന്‍റ്സുമാണ് വേഷം.

നടൻ ഇന്ദ്രൻസിന്‍റെ പുത്തൻ ഫോട്ടൊഷൂട്ടുകൾ കഴിഞ്ഞയിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ദ് ബോഹീമിയൻ ഗ്രൂവ് ടീമിന്‍റെ ഫോട്ടൊഷൂട്ടിലാണ് ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ ഇന്ദ്രൻസ് എത്തിയത്.

ഇപ്പോഴിത നടൻ നാസറും പുതിയ ഫോട്ടൊഷൂട്ടിലൂടെ സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. നര പടര്‍ന്ന താടിയും മുടിയും ഡെനിം ജാക്കറ്റുമൊക്കെയായി ഉഗ്രൻ ലുക്കിലാണ് നാസര്‍.

വെളുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടും പാന്‍റ്സുമാണ് വേഷം. തന്‍റെ കഥാപാത്രങ്ങളെപ്പോലെ തന്നെ ഗൗരവഭാവത്തിലും സന്തോഷവാനായും നില്‍ക്കുന്നുണ്ട് നാസര്‍. നിരവധി ചിത്രങ്ങളാണ് നാസറിന്‍റേതായി പുറത്തിറങ്ങാന്‍ ഉള്ളത്.

അരുണ്‍ വിജയ്ക്കും വിജയ് ആന്‍റണിക്കുമൊപ്പമെത്തുന്ന 'അഗ്നി സിറഗുഗള്‍', ഹരി സന്തോഷിന്‍റെ 'കോളെജ് കുമാര്‍', സിരുത്തൈ ശിവയുടെ രജനീകാന്ത് ചിത്രം അണ്ണാത്തെ, ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം മാസ്റ്റര്‍ എന്നിവയിലെല്ലാം നാസർ എത്തുന്നുണ്ട്. ധനുഷ് ചിത്രം പട്ടാസാണ് അദ്ദേഹത്തിന്‍റെ ഒടുവിലായി തിയെറ്ററിലെത്തിയ ചിത്രം. 


വാർത്തകൾ

Sign up for Newsletter



top