01
October 2020 - 10:52 pm IST

Download Our Mobile App

Flash News
Archives

Other news

sachin

പോഷകാഹാരവും, പഠനവും; 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ

Published:14 September 2020

ഇവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഇവർ ഒരുക്കും. യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു.

ആദിവാസി കുട്ടികൾക്ക് സഹായവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. എൻജിഒ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ സാമ്പത്തികമായി പിന്നോക്കം നൽക്കുന്ന 560 കുട്ടികളെ സഹായിക്കുക. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്കാണ് സഹായം എത്തുക. സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുൻഝീൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് സച്ചിൻ സഹായിക്കുക.

ഇവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഇവർ ഒരുക്കും. യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top