25
October 2020 - 5:16 pm IST

Download Our Mobile App

Europe

Health And Care Visa, UK

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയുമായി യുകെ

Published:14 September 2020

ലോകത്തെവിടെയുമുള്ള ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം അനായാസവും ചെലവു കുറഞ്ഞതുമാക്കുകയാണ് ലക്ഷ്യം

ലണ്ടന്‍: ആഗോള തലത്തില്‍ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകരെ യുകെയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ കാറ്റഗറി പ്രഖ്യാപിച്ചു. ലോകത്തെവിടെയുമുള്ള ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം അനായാസവും ചെലവു കുറഞ്ഞതുമാക്കുകയാണ് ലക്ഷ്യം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഈ ഫാസ്റ്റ് ട്രാക്ക് വിസ റൂട്ടിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങളും ഇതോടൊപ്പം പുറത്തുവിട്ടു. എന്‍എച്ച്എസിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെയും ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുതിയ വിസ റൂട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top