01
October 2020 - 8:44 pm IST

Download Our Mobile App

Flash News
Archives

Analysis

Bank sector

ഉ​ണ​ര്‍വില്ലാതെ ബാ​ങ്കി​ങ് മേ​ഖ​ല​‍

Published:14 September 2020

റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യയുടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, 2020 ഓ​ഗ​സ്റ്റ് 28 വ​രെ വാ​യ്പ​യു​ടെ വാ​ര്‍ഷി​ക വ​ള​ര്‍ച്ച 5.5 ശ​ത​മാ​ന​മാ​ണ്.

മും​ബൈ: വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും അ​തി​ന്‍റെ നേ​ട്ടം ബാ​ങ്കി​ങ് മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കു​ക​ള്‍. വാ​യ്പ വാ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് ഇ​പ്പോ​ഴും ആ​ളു​ക​ള്‍ പി​ന്നാ​ക്കം നി​ല്‍ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (ആ​ര്‍ബി​ഐ) ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, 2020 ഓ​ഗ​സ്റ്റ് 28 വ​രെ വാ​യ്പ​യു​ടെ വാ​ര്‍ഷി​ക വ​ള​ര്‍ച്ച 5.5 ശ​ത​മാ​ന​മാ​ണ്. വാ​യ്പാ വ​ള​ര്‍ച്ച ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ര​ട്ട അ​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു (10.2 ശ​ത​മാ​നം- 2019 ഓ​ഗ​സ്റ്റ് 30). 2020 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ കൊ​വി​ഡ്-19 മ​ഹാ​മാ​രി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ല​ഘൂ​ക​രി​ക്കു​ക​യും സ​ര്‍ക്കാ​ര്‍ ഗ്യാ​ര​ണ്ടീ​ഡ് ക്രെ​ഡി​റ്റ് സ്‌​കീം പ്ര​കാ​രം ബാ​ങ്കു​ക​ള്‍ മൈ​ക്രോ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്ക് (എം​എ​സ്എം​ഇ) വാ​യ്പ വി​ത​ര​ണം ന​ല്‍കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും വാ​യ്പാ വ​ള​ര്‍ച്ച ദു​ര്‍ബ​ല​മാ​ണെ​ന്ന് ഈ ​ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

തി​രി​ച്ച​ട​വ് സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളെ​ത്തു​ട​ര്‍ന്ന് ഷെ​ഡ്യൂ​ള്‍ഡ് വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍ അ​വ​രു​ടെ ക്രെ​ഡി​റ്റ് പോ​ര്‍ട്ട്ഫോ​ളി​യോ​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ 15,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ബാ​ങ്കു​ക​ള്‍ നേ​ടി​യ​ത്. 2020 ഓ​ഗ​സ്റ്റ് 28ന് ​അ​വ​സാ​നി​ച്ച ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ബാ​ങ്കു​ക​ള്‍ 96,255 കോ​ടി രൂ​പ കൂ​ട്ടി​ച്ചേ​ര്‍ത്തു. ബാ​ങ്ക് വാ​യ്പ​ക​ളു​ടെ കു​ടി​ശി​ക 141.76 ട്രി​ല്യ​ണ്‍ രൂ​പ​യാ​ണ്. നി​ക്ഷേ​പ​ത്തി​ന്‍റെ വാ​ര്‍ഷി​ക വ​ള​ര്‍ച്ച 10.9 ശ​ത​മാ​ന​മാ​ണ്, ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ത് 11 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വാ​ണ്. നി​ക്ഷേ​പ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യു​ടെ വേ​ഗ​ത ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ രീ​തി​യി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top