01
October 2020 - 9:25 pm IST

Download Our Mobile App

Flash News
Archives

World

un

വനിതകൾക്കുള്ള യുഎൻ കമ്മിഷനിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ

Published:15 September 2020

 54 അംഗങ്ങളുള്ള  ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്‍റെ 2021ലെ ആദ്യ പ്ലീനറി ജനറൽ അസംബ്ലി ഹാളിൽ ചേർന്നാണ് ഏഷ്യ പസഫിക് മേഖലയിലെ രണ്ട് സിഎസ്ഡ്ല്യു അംഗങ്ങളെ തെരഞ്ഞെടുത്തത്. 54 വോട്ടുകളും പോൾ ചെയ്തു.

യുനൈറ്റഡ് നേഷൻസ്: വനിതാ ശാക്തീകരണം, ലിംഗസമത്വം തുടങ്ങിയ കാര‍്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കമ്മിഷനിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ അംഗത്വം നേടി. ദ കമ്മിഷൻ ഓൺ ദ സ്റ്റാറ്റസ് ഒഫ് വുമൺ (സിഎസ്ഡബ്ല്യു) എന്ന യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്‍റെ അനുബന്ധ സംഘടനയിലാണ് ഇന്ത്യ അംഗമായത്.

54 അംഗങ്ങളുള്ള  ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്‍റെ 2021ലെ ആദ്യ പ്ലീനറി ജനറൽ അസംബ്ലി ഹാളിൽ ചേർന്നാണ് ഏഷ്യ പസഫിക് മേഖലയിലെ രണ്ട് സിഎസ്ഡ്ല്യു അംഗങ്ങളെ തെരഞ്ഞെടുത്തത്. 54 വോട്ടുകളും പോൾ ചെയ്തു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചൈനയുമായിരുന്നു മത്സരരംഗത്ത്. അഫ്ഗാനിസ്ഥാന് 39 വോട്ടും ഇന്ത്യയ്ക്ക് 38 വോട്ടും കിട്ടി.

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയ്ക്ക് 27 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. സ്ത്രീശാക്തീകരണത്തിനും ലിംഗ സമത്വത്തിനും ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ‘ വിജയമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ട്വീറ്റ് ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top