01
October 2020 - 9:00 pm IST

Download Our Mobile App

Flash News
Archives

Football

lionel-messi-started-playing-for-barcelona

മെസി ഇറങ്ങി, യഥാർഥ കളി വരുന്നു

Published:15 September 2020

വി​വാ​ദ​ങ്ങ​ളു​ടെ​യും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഒ​ടു​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കൊ​പ്പം വീ​ണ്ടും പ​ന്ത് ത​ട്ടി ല​യ​ണ​ല്‍ മെ​സ്സി. അ​ന്താ​രാ​ഷ്ട്ര ക്ല​ബ്ബ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ നാ​ട്ടു​കാ​രാ​യ ജിം​നാ​സ്റ്റി​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് മെ​സ്സി​യും ടീ​മി​ല്‍ ഇ​ടം പി​ടി​ച്ച​ത്.

ബാ​ഴ്‌​സ​ലോ​ണ: വി​വാ​ദ​ങ്ങ​ളു​ടെ​യും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഒ​ടു​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കൊ​പ്പം വീ​ണ്ടും പ​ന്ത് ത​ട്ടി ല​യ​ണ​ല്‍ മെ​സ്സി. അ​ന്താ​രാ​ഷ്ട്ര ക്ല​ബ്ബ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ നാ​ട്ടു​കാ​രാ​യ ജിം​നാ​സ്റ്റി​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് മെ​സ്സി​യും ടീ​മി​ല്‍ ഇ​ടം പി​ടി​ച്ച​ത്. റൊ​ണാ​ള്‍ഡ് കോ​മാ​ന്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​രി​ശീ​ല​ക​നാ​യി സ്ഥാ​നം ഏ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. മ​ത്സ​ര​ത്തി​ല്‍ 3-1ന് ​ബാ​ഴ്‌​സ​ലോ​ണ വി​ജ​യി​ക്കു​ക​യും ചെ​യ്തു. 
   
അ​വ​സാ​ന സീ​സ​ണി​ലെ ലാ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് താ​ഴെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​കേ​ണ്ടി വ​ന്ന ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കോ​ട് 8-2ന്‍റെ ​നാ​ണം​കെ​ട്ട തോ​ല്‍വി​യും ഏ​റ്റ് വാ​ങ്ങി പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് കോ​മാ​ന്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​രി​ശീ​ക​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. കോ​മാ​നെ​ത്തി​യ​തി​ന് പി​ന്നാ​ലെ മെ​സ്സി ക്ല​ബ്ബ് വി​ടാ​ന്‍ താ​ല്‍പ്പ​ര്യം അ​റി​യി​ച്ച​തും പി​ന്നീ​ട് ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ളും വ​ലി​യ ച​ര്‍ച്ച​യാ​യി​രു​ന്നു. 
   
ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ മെ​സ്സി​യു​ടെ കാ​ലം അ​വ​സാ​നി​ച്ചു​വെ​ന്നും മെ​സ്സി സു​പ്ര​ധാ​ന താ​ര​മ​ല്ലെ​ന്നും കോ​മാ​ന്‍ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.ഇ​തോ​ടെ ക്ല​ബ്ബ് വി​ടു​ന്ന​തി​ല്‍ മെ​സ്സി ഉ​റ​ച്ച് നി​ന്നെ​ങ്കി​ലും ക​രാ​റി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം ഈ ​വ​ര്‍ഷം കൂ​ടി ക്ല​ബ്ബി​ല്‍ തു​ട​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാം​പി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന മെ​സ്സി പി​ന്നീ​ട് ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കൊ​പ്പം വീ​ണ്ടും പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. 
   
എ​ന്നാ​ല്‍ കോ​മാ​ന്‍ മെ​സ്സി​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​മോ​യെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു കാ​യി​ക ലോ​കം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന് വി​രാ​മ​മി​ട്ടാ​ണ് മെ​സ്സി​യെ കോ​മാ​ന്‍ ക​ള​ത്തി​ലി​റ​ക്കി​യ​ത്. സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​ല്‍ ഗോ​ള​ടി​ക്കാ​ന്‍ മെ​സ്സി​ക്ക് സാ​ധി​ച്ചി​ല്ല. ഉ​സ്മാ​ന്‍ ഡെം​ബ​ല്ലെ,അ​ന്‍റോ​ണി​യോ ഗ്രി​സ്മാ​ന്‍ (പെ​നാ​ല്‍റ്റി),കു​ട്ടീ​ഞ്ഞോ (51) എ​ന്നി​വ​രാ​ണ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. നേ​ര​ത്തെ ബാ​ഴ്‌​സ​ലോ​ണ​ന്‍ നി​ര​യി​ല്‍ വ​ലി​യ പ്ര​ധാ​നം ല​ഭി​ക്കാ​തി​രു​ന്ന കു​ട്ടീ​ഞ്ഞോ അ​വ​സാ​ന സീ​സ​ണി​ല്‍ വാ​യ്പ​യി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു​വേ​ണ്ടി​യാ​ണ് ക​ളി​ച്ച​ത്. 
 
ബാ​ഴ്‌​സ​ലോ​ണ​യെ ബ​യേ​ണ്‍ നാ​ണം​കെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ര​ട്ട ഗോ​ളു​മാ​യി കു​ട്ടീ​ഞ്ഞോ തി​ള​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ബാ​ഴ്‌​സ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ കു​ട്ടീ​ഞ്ഞോ ഇ​ത്ത​വ​ണ ക്ല​ബ്ബി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് കോ​മാ​ന്‍ ന​ല്‍കു​ന്ന​ത്. ഒ​ട്ടു​മി​ക്ക യു​വ​താ​ര​ങ്ങ​ളും ക​ള​ത്തി​ലി​റ​ക്കി കോ​മാ​ന്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ലൂ​യി​സ് സു​വാ​ര​സി​നെ​യും ആ​ര്‍ടു​റോ വി​ദാ​ലി​നേ​യും കോ​മാ​ന്‍ പ​രി​ഗ​ണി​ച്ചി​ല്ല. ലാ​ലി​ഗ​യു​ടെ പു​തി​യ സീ​സ​ണ്‍ ആ​രം​ഭി​ച്ച​തി​നാ​ല്‍ത്ത​ന്നെ ഇ​ത്ത​വ​ണ കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് കോ​മാ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. 27ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ വി​യ്യാ​റ​യ​ലാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ആ​ദ്യ എ​തി​രാ​ളി​ക​ള്‍. കോ​മാ​ന്‍റെ കീ​ഴി​ല്‍ ബാ​ഴ്‌​സ​ലോ​ണ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം.


വാർത്തകൾ

Sign up for Newsletter



top