01
October 2020 - 10:28 pm IST

Download Our Mobile App

Flash News
Archives

Football

english-premier-league-match-reviews

ഇംഗ്ലണ്ടിൽ എവർടൺ ജയിച്ചു, ഫ്രാൻസിൽ പിഎസ്ജി തോറ്റു

Published:15 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ത​ന്‍റെ അ​ര​ങ്ങേ​റ്റം കൊ​ളം​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം ജെ​യിം​സ് റോ​ഡ്രി​ഗ​സ് മോ​ശ​മാ​ക്കി​യി​ല്ല. ക​ളം നി​റ​ഞ്ഞു ക​ളി​ഞ്ഞ ജെ​യിം​സി​ന്‍റെ ചി​റ​കി​ലേ​റി എ​വ​ര്‍ട്ട​ന്‍ 1-0ന് ​ജോ​സ് മൊ​റീ​ഞ്ഞോ​യു​ടെ ടോ​ട്ട​നം ഹോ​ട്സ്പ​റി​നെ തോ​ല്‍പ്പി​ച്ചു.

ല​ണ്ട​ന്‍/ പാ​രീ​സ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ത​ന്‍റെ അ​ര​ങ്ങേ​റ്റം കൊ​ളം​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം ജെ​യിം​സ് റോ​ഡ്രി​ഗ​സ് മോ​ശ​മാ​ക്കി​യി​ല്ല. ക​ളം നി​റ​ഞ്ഞു ക​ളി​ഞ്ഞ ജെ​യിം​സി​ന്‍റെ ചി​റ​കി​ലേ​റി എ​വ​ര്‍ട്ട​ന്‍ 1-0ന് ​ജോ​സ് മൊ​റീ​ഞ്ഞോ​യു​ടെ ടോ​ട്ട​നം ഹോ​ട്സ്പ​റി​നെ തോ​ല്‍പ്പി​ച്ചു. മ​റ്റൊ​രു ക​ളി​യി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി 3-0ന് ​വെ​സ്റ്റ്ബ്രോ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫ്ര​ഞ്ച് ലീ​ഗി​ല്‍ ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ ക​ളി​യി​ല്‍ നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ പി​എ​സ്ജി തോ​ല്‍വി​യേ​റ്റു​വാ​ങ്ങി. ലീ​ഗി​ല്‍ അ​വ​രു​ടെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം പ​രാ​ജ​യ​മാ​ണി​ത്. മു​ന്‍ ജേ​താ​ക്ക​ളാ​യ മാ​ഴ്സെ​യാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പി​എ​സ്ജി​യെ കീ​ഴ​ട​ക്കി​യ​ത്. 1978-79നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ലീ​ഗി​ലെ ആ​ദ്യ​ത്തെ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളി​ലും ജ​യി​ക്കാ​നാ​വാ​തെ പി​എ​സ്ജി തോ​ല്‍വി വ​ഴ​ങ്ങി​യ​ത്. 
   
മ​റ്റു മ​ല്‍സ​ര​ങ്ങ​ളി​ല്‍ ലി​ല്ലെ 1-0ന് ​മെ​റ്റ്സി​നെ​യും ലെ​ന്‍സ് 3-2ന് ​ലോ​റി​യെ​ന്‍റി​നെ​യും റെ​ന്ന​സ് 4-2ന് ​നി​മെ​സി​നെ​യും മൊ​ണാ​ക്കോ 2-1ന് ​നാ​ന്‍റ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ വ​ല​ന്‍സി​യ 4-2ന് ​ലെ​വ​ന്‍റെ​യെ​യും റ​യ​ല്‍ ബെ​റ്റി​സ് 1-0ന് ​അ​ലാ​വ​സി​നെ​യും തോ​ല്‍പ്പി​ച്ചു. വി​യ്യാ​റ​യ​ല്‍- ഹ്യു​സ്‌​ക, റ​യ​ല്‍ സോ​സി​ഡാ​ഡ്- റ​യ​ല്‍ വ​ല്ല​ഡോ​ലി​ഡ് മ​ല്‍സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മാ​ന്വെ​ല്‍ വ​ല്ലെ​യോ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് വ​ല​ന്‍സി​യ​ക്കു മി​ന്നു​ന്ന ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​ര്‍ ത​ല​പ്പ​ത്തേ​ക്കു ക​യ​റു​ക​യും ചെ​യ്തു. റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ നി​ന്നും ഈ ​സീ​സ​ണി​ല്‍ ടീ​മി​ലെ​ത്തി​യ ജെ​യിം​സ് എ​വ​ര്‍ട്ട​നു വേ​ണ്ടി ഗം​ഭീ​ര പ്ര​ക​ട​ന​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ഗോ​ള്‍ നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും അ​വ​രു​ടെ ഹീ​റോ അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 55ാാം മി​നി​റ്റി​ല്‍ ഡൊ​മി​നി​ക്ക് കാ​ല്‍വേ​ര്‍ട്ട് ലെ​വി​ന്‍റെ വ​ക​യാ​യി​രു​ന്നു എ​വ​ര്‍ട്ട​ന്‍റെ വി​ജ​യ​ഗോ​ള്‍. 
   
ഒ​രാ​ഴ്ച മു​മ്പ് മാ​ത്ര​മാ​ണ് ജെ​യിം​സ് എ​വ​ര്‍ട്ട​നി​ലെ ത​ന്‍റെ പു​തി​യ ടീ​മം​ഗ​ങ്ങ​ള്‍ക്കൊ​പ്പ​മെ​ത്തി​യ​തെ​ങ്കി​ലും അ​തൊ​ന്നും താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​ല്ല. 55ാമ ​മി​നി​റ്റി​ല്‍ ലൂ​ക്കാ​സ് ഡി​നെ​യു​ടെ ഫ്രീ​കി​ക്ക് ഹെ​ഡ്ഡ​റി​ലൂ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ് ലെ​വി​ന്‍ എ​വ​ര്‍ട്ട​ന്‍റെ വി​ജ​യ​ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നേ​ക്കാ​ള്‍ മി​ക​ച്ച മാ​ര്‍ജി​നി​ല്‍ എ​വ​ര്‍ട്ട​ന്‍ ജ​യി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര​വ​ധി ഗോ​ള​വ​സ​ര​ങ്ങ​ള്‍ അ​വ​ര്‍ ന​ഷ്ട​പ്പെ​ടു​ത്തി. ഇ​വ​യി​ല്‍ മി​ക്ക നീ​ക്ക​ങ്ങ​ള്‍ക്കും ച​ര​ടു വ​ലി​ച്ച​ത് വ​ല​തു വി​ങി​ല്‍ ക​ളി​ച്ച ജെ​യിം​സാ​യി​രു​ന്നു. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും പി​ന്‍വ​ലി​ക്ക​പ്പെ​ടു​ന്ന​തി​നു മു​മ്പ് അ​ഞ്ചു ഗോ​ള​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top