01
October 2020 - 10:01 pm IST

Download Our Mobile App

Flash News
Archives

Bollywood

Jaya Bachchan, Kangana Ranaut, Bollywood

ചിലർ ബോളിവുഡിനെ അധിക്ഷേപിക്കുന്നു; കങ്കണക്കെതിരേ ജയ ബച്ചൻ

Published:15 September 2020

ബോളിവുഡ് താരം കങ്കണ റണാവത്തും ബിജെപിയുടെ ലോക്സഭാ എംപിയും ഭോജ്പുരി നടനുമായ രവി കിഷനും ബോളിവുഡിലെ മയക്കുമരുന്നിന്‍റെ സ്വാധീനത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ന്യൂഡൽഹി: സിനിമാ വ്യവസായത്തിലാകെ മയക്കുമരുന്നാണ് എന്നാരോപിച്ച് ഈ വ്യവസായത്തിലുള്ളവരിൽ ചിലർ തന്നെ ബോളിവുഡിനെ അധിക്ഷേപിക്കുകയാണെന്ന് പ്രമുഖ നടിയും രാജ്യസഭാംഗവുമായ ജയ ബച്ചൻ. ബോളിവുഡ് താരം കങ്കണ റണാവത്തും ബിജെപിയുടെ ലോക്സഭാ എംപിയും ഭോജ്പുരി നടനുമായ രവി കിഷനും ബോളിവുഡിലെ മയക്കുമരുന്നിന്‍റെ സ്വാധീനത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവരെ ലക്ഷ്യം വച്ചാണ് പേരെടുത്തു പറയാതെ ജയയുടെ മറുപടി.

സമാജ് വാദി പാർട്ടി എംപിയായ ജയ ബച്ചൻ രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുമ്പോഴാണ് സിനിമാ വ്യവസായത്തെ തകർക്കരുതെന്ന് അഭ്യർഥിച്ചത്. സർക്കാർ വിനോദ വ്യവസായത്തെ സംരക്ഷിക്കണമെന്നും പിന്തുണയ്ക്കണമെന്നും ജയ പറഞ്ഞു. ബോളിവുഡ് ഓവുചാലിലാണെന്ന കങ്കണയുടെ ആരോപണത്തെ നിശിതമായി വിമർശിച്ചു ജയ. ഈ വ്യവസായത്തിൽ നിന്ന് പേരെടുത്തവർ തന്നെ വ്യവസായം ഓവുചാലിലാണെന്ന് ആരോപിക്കുന്നു. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല- അവർ പറഞ്ഞു.

ബോളിവുഡ് മയക്കുമരുന്നുകാരുടെ സഖ്യമായെന്ന ആരോപണം ലോക്സഭയിൽ ഉന്നയിച്ച രവി കിഷനെയും ജയ വിമർശിച്ചു. അതു കേട്ട താൻ അമ്പരന്നുപോയെന്നും ശരിക്കും ലജ്ജിക്കുന്നുവെന്നും ജയ പറഞ്ഞു. അന്നം നൽകിയ കൈയിൽ തന്നെ കടിക്കുകയാണ് ഇവരെന്ന് ജയ ആരോപിച്ചു.

രാജ്യത്തെ വിനോദ വ്യവസായം അഞ്ചു ലക്ഷത്തിലേറെ പേർക്ക് നേരിട്ടു തൊഴിൽ നൽകുന്നുണ്ട്. പരോക്ഷമായി അമ്പതു ലക്ഷത്തിലേറെ പേർക്കു പ്രതിദിനം തൊഴിലുണ്ടാക്കുന്നു. സാമ്പത്തിക സാഹചര്യങ്ങൾ ആകെ തകർന്ന അവസ്ഥയാണിപ്പോൾ. തൊഴിലില്ലായ്മ ഏറ്റവും മോശം അവസ്ഥയിലാണ്. ഈ അവസരത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഞങ്ങളെ പ്രഹരിക്കുകയാണ്. സർക്കാരാണെങ്കിൽ ഞങ്ങൾക്കു പിന്തുണയും നൽകുന്നില്ല- ജയ ആരോപിച്ചു.

ഈ വ്യവസായത്തിൽ നിന്നു പേരും പ്രശസ്തിയും പണവും ഉണ്ടാക്കിയവരോട് ഇനിയെങ്കിലും വ്യവസായത്തെ അധിക്ഷേപിക്കാതിരിക്കാൻ സർക്കാർ നിർദേശിക്കണമെന്ന് ജയ അഭ്യർഥിച്ചു. രാജ്യത്ത് ഉയർന്ന തോതിൽ നികുതി നൽകുന്ന പലരും സിനിമാ വ്യവസായത്തിലുണ്ട്. അവരെപ്പോലും വെറുതെ വിടുന്നില്ല. സർക്കാരിന്‍റെ പല പ്രവർത്തനങ്ങൾക്കും സഹായവുമായി രംഗത്തുവരുന്നതും സിനിമാ വ്യവസായമാണെന്ന് ജയ പറഞ്ഞു. ഏതാനും പേർ ചെയ്യുന്ന കുറ്റങ്ങൾക്ക് സിനിമാ വ്യവസായത്തെ അടച്ചാക്ഷേപിക്കുകയാണ്. ഇമേജ് തകർക്കുകയാണ്. പലരുടെയും രാഷ്ട്രീയ മോഹങ്ങൾക്ക് അടിസ്ഥാനമാകുന്നതുപോലെത്തന്നെ അവർക്ക് അന്താരാഷ്ട്ര ശ്രദ്ധയും അംഗീകാരവും നേടിക്കൊടുക്കുന്നതും സിനിമയാണെന്ന് ജയ ഓർമിപ്പിച്ചു.


വാർത്തകൾ

Sign up for Newsletter



top