01
October 2020 - 9:19 pm IST

Download Our Mobile App

Flash News
Archives

Europe

British Visa, English Tests, VISA, Pravasi

ബ്രിട്ടീഷ് വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ടെസ്റ്റുകള്‍ ഏതൊക്കെ?

Published:15 September 2020

ടയര്‍ 2, ടയര്‍ 4 വിസകള്‍ക്ക് ഐഇഎല്‍ടിഎസ്, ഒഇടി എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാണ്. ഇഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പ്രാവീണ്യമാണ് ഐഇഎല്‍ടിഎസ്, ഒഇടി എന്നിവയില്‍ പരിശോധിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടനിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവരും ബ്രിട്ടീഷ് പൗരത്വത്തിനു ശ്രമിക്കുന്നവരും പാസായിരിക്കേണ്ട ഇംഗ്ലീഷ് ടെസ്റ്റുകള്‍ പലവിധമാണ്. വ്യത്യസ്ത വിസ റൂട്ടുകള്‍ക്ക് ടെസ്റ്റുകളും വ്യത്യസ്തം. ഡിപ്പന്‍ഡന്റ് വിസ, പെര്‍മനന്റ് റെസിഡന്‍സി, പൗരത്വം എന്നിവയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുന്നതിന് സാധാരണ ടെസ്റ്റ് മാത്രം പാസായാല്‍ മതി. എന്നാല്‍, ടയര്‍ 2, ടയര്‍ 4 വിസകള്‍ക്ക് ഐഇഎല്‍ടിഎസ്, ഒഇടി എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാണ്. ഇഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പ്രാവീണ്യമാണ് ഐഇഎല്‍ടിഎസ്, ഒഇടി എന്നിവയില്‍ പരിശോധിക്കുന്നത്.

അതേസമയം ടയര്‍ 2വില്‍ തന്നെ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍, വിദേശ ബാങ്ക് പ്രതിനിധി, ബ്രിട്ടീഷ് പൗരത്വ അല്ലെങ്കില്‍ പിആര്‍ ഉള്ളയാളുടെ പങ്കാളി, മാതാപിതാക്കള്‍, സെറ്റില്‍മെന്റിന് അപേക്ഷിക്കുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് ഇംഗ്ലീഷ് എഴുതാനുള്ള കഴിവ് തെളിയിക്കേണ്ടതില്ല. സംസാരിക്കാനും മനസിലാക്കുന്നതിനുമുള്ള പ്രാവീണ്യമാണ് പരിശോധിക്കുക. സിഇഎഫ്ആര്‍ എന്നാണ് ഇതിനുള്ള ടെസ്റ്റിന്റെ പേര്.

ഓരോ ടെസ്റ്റിനും പല വിജയ മാനദണ്ഡങ്ങളാണുള്ളത്. വിസ റൂട്ടുകളനുസരിച്ച് അതും വ്യത്യാസപ്പെട്ടിരിക്കും. അംഗീകൃത ഏജന്‍സികള്‍ വഴി തന്നെയാണ് ടെസ്റ്റ് അറ്റന്‍ഡ് ചെയ്യുന്നതെന്നും ഉറപ്പാക്കിയിരിക്കണം.നിലവില്‍ ടയര്‍ 4 (ചൈല്‍ഡ്) സ്റ്റുഡന്റ് വിസയുള്ളവര്‍ക്ക് ഈ ടെസ്റ്റുകളില്‍ പങ്കെടുക്കേണ്ടതില്ല. ടയര്‍ 4 (ചൈല്‍ഡ്) സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ ആറു മാസമെങ്കിലുമുള്ള ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയും ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭൂരിപക്ഷ ഭാഷയായ ഏതെങ്കിലും രാജ്യത്തുനിന്നു വരുന്നവരാണെങ്കില്‍ ബ്രിട്ടീഷ് ബിരുദത്തിനു തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ടെസ്റ്റ് ബാധകമല്ല.


വാർത്തകൾ

Sign up for Newsletter



top