01
October 2020 - 8:34 pm IST

Download Our Mobile App

Flash News
Archives

Europe

uk

വിദേശ വിദ്യാര്‍ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ യുകെ

Published:15 September 2020

വിദേശ വിദ്യാര്‍ഥികള്‍ക്ക് മതിയായ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു അജന്‍ഡ. പുതിയ സ്റ്റുഡന്‍റ് വിസ, ചൈല്‍ഡ് വിസ റൂട്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്ന ഫോസ്റ്ററുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കൂടിക്കാഴ്ച.

ലണ്ടന്‍: ഫ്യൂട്ടര്‍ ബോര്‍ഡേഴ്‌സ് ആന്‍ഡ് യുകെ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി കെവിന്‍ ഫോസ്റ്റര്‍ സ്റ്റഡി ഗ്രൂപ്പ് സിഇഒ എമ്മ ലങ്കാസ്റ്ററുമായി ചര്‍ച്ച നടത്തി. വിദേശ വിദ്യാര്‍ഥികള്‍ക്ക് മതിയായ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു അജന്‍ഡ. പുതിയ സ്റ്റുഡന്‍റ് വിസ, ചൈല്‍ഡ് വിസ റൂട്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്ന ഫോസ്റ്ററുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കൂടിക്കാഴ്ച.

മിടുക്കരായ വിദേശ വിദ്യാര്‍ഥികളെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുകെയിലേക്ക് ആകര്‍ഷിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് ടയര്‍ 4 വിസ മാനദണ്ഡങ്ങളില്‍ പരിഷ്‌കരണം വരുത്തിയിരിക്കുന്നത്. 2030 ആകുന്നതോടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ 35 ബില്യന്‍ പൗണ്ട് വരുമാനമുണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിലേക്ക് ആവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ലങ്കാസ്റ്ററും പങ്കുവച്ചു.


വാർത്തകൾ

Sign up for Newsletter



top