01
October 2020 - 9:16 pm IST

Download Our Mobile App

Flash News
Archives

Kollywood

actor

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

Published:15 September 2020

കൊവിഡ് ബാധിച്ച് ചെന്നൈ രാജീവ് ഗാന്ധി ഗവ.ജനറൽ ആശുപത്രിയിലിരിക്കെയാണ് അന്ത്യം. 2003 ൽ വിജയ് നായകനായെത്തിയ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്‍റ് സിനിമയിലെത്തിയത്. 

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര (67) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചെന്നൈ രാജീവ് ഗാന്ധി ഗവ.ജനറൽ ആശുപത്രിയിലിരിക്കെയാണ് അന്ത്യം. 2003 ൽ വിജയ് നായകനായെത്തിയ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്‍റ് സിനിമയിലെത്തിയത്. 

പ്രഭു സോളമന്‍റെ കയൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. ധർമധുരൈ, വിഐപി 2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിലെത്തി. കലൈഞ്ജർ ടിവി, വിജയ് ടിവി, വിൻ ടിവി എന്നീ ചാനലുകളിലും സേവനമനുഷ്ഠിച്ചു. സിനിമ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. 


വാർത്തകൾ

Sign up for Newsletter



top