01
October 2020 - 10:20 pm IST

Download Our Mobile App

Flash News
Archives

Mollywood

ahana

ഞങ്ങൾക്ക് കാലുകളുണ്ട്; അനശ്വരക്ക് പിന്തുണയുമായി യുവനടിമാർ

Published:15 September 2020

പിന്നാലെ അനാർക്കലിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് അതെ ഞങ്ങൾക്കും കാലുകളുണ്ടെന്ന് ഹാഷ്ടാ​ഗ് കുറിച്ചു.

വസ്ത്രത്തിന്‍റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടി അനശ്വര രാജന് പിന്തുണയുമായി മലയാള നായികമാർ. ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള നടിമാർ രംഗത്തെത്തിയത്. അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട് എന്ന് കുറിച്ച് നീന്തൽ വസ്ത്രം ധരിച്ചുള്ള ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ അനാർക്കലിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് അതെ ഞങ്ങൾക്കും കാലുകളുണ്ടെന്ന് ഹാഷ്ടാ​ഗ് കുറിച്ചു.

കുട്ടിയുടുപ്പിൽ ചിത്രം പങ്കുവച്ച് നടി അഹാന കൃഷ്ണയും ഒപ്പം ചേർന്നു. തേർഡ് റേറ്റ് കമന്‍റുമായി വരുന്നവരുടെ എണ്ണമെടുക്കാനാണ് ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ഒന്നാമത്തെ കാര്യം, ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നതും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഷോർട്സ്, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും ധരിക്കും.

എന്‍റെ ക്യാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്‍റെ വസ്ത്രത്തെ അല്ല, ചിത്രത്തോടൊപ്പം അഹാന കുറിച്ചതിങ്ങനെ. പുരുഷന്മാർ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താൽ, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി പക്ഷേ അതൊരു പെൺകുട്ടി ചെയ്താൽ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരമെന്ന് അഹാന കുറ്റപ്പെടുത്തി.

 

 
 
 
 
 
 
 
 
 
 
 
 
 

Surprise surprise!!! Women have legsladies #showthemhowitsdone aashiqabu

A post shared by Rima Kallingal (@rimakallingal) on


വാർത്തകൾ

Sign up for Newsletter



top