01
October 2020 - 9:09 pm IST

Download Our Mobile App

Flash News
Archives

National

aneesh

പാക് ഷെൽ ആക്രമണം: മലയാളി ജവാന് വീരമൃത്യു

Published:16 September 2020

കൊല്ലം കടയ്ക്കൽ ആലുമുക്ക് ആശാഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. 

ശ്രീനഗർ: കശ്മീരിലെ റജൗറിയിൽ ഉണ്ടായ പാക് ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കൽ ആലുമുക്ക് ആശാഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. സെപ്റ്റംബർ 25 ന് അവധിക്ക് നാട്ടിലെത്താൻ ഇരുന്നതായിരുന്നു അനീഷ്. അതേസമയം പാക് ഷെൽ ആക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ സുന്ദർബെനിയിലാണ് പാക് ഷെൽ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണം. എമിലിയാണ് അനീഷിന്‍റെ ഭാര്യ. ഏകമകൾ ഹന്ന. 


വാർത്തകൾ

Sign up for Newsletter



top