01
October 2020 - 9:29 pm IST

Download Our Mobile App

Flash News
Archives

World

abe

ഷിൻസോ ആബെ രാജിവച്ചു; സുഗ പ്രധാനമന്ത്രിയാകും

Published:16 September 2020

ദീർഘകാലമായി ആബെയുടെ വലംകൈയായിരുന്ന സുഗയെ കഴിഞ്ഞ ദിവസം ഭരണകക്ഷി ലിബറൽ ഡെമൊക്രറ്റിക് പാർട്ടിയുടെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു. പാർലമെന്‍റിലെ വോട്ടെടുപ്പോടെയാണ് പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്. ബുധനാഴ്ച തന്നെ പാർലമെന്‍റ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.

ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചു. ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ പുതിയ പ്രധാനമന്ത്രിയാകുമെന്നാണു നിഗമനം. ദീർഘകാലമായി ആബെയുടെ വലംകൈയായിരുന്ന സുഗയെ കഴിഞ്ഞ ദിവസം ഭരണകക്ഷി ലിബറൽ ഡെമൊക്രറ്റിക് പാർട്ടിയുടെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു. പാർലമെന്‍റിലെ വോട്ടെടുപ്പോടെയാണ് പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്. ബുധനാഴ്ച തന്നെ പാർലമെന്‍റ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ആബെ. ആരോഗ്യപ്രശ്നങ്ങളാൽ താൻ അധികാരമൊഴിയുകയാണെന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിൽ ഒരു വിങ്ങിനോടും പ്രത്യേക മമതയില്ലാത്ത സുഗ ഗ്രൂപ്പിസത്തിന് എതിരാണ്. പരിഷ്കാരവാദികളും കഠിനാധ്വാനികളുമായവരെ മാത്രമേ മന്ത്രിമാരാക്കൂ എന്നതാണ് സുഗയുടെ നിലപാട്. ധനമന്ത്രി താരോ അസോ, വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊതേകി, ഒളിംപിക് മന്ത്രി ഷീകോ ഹഷിമോട്ടോ എന്നിവർ തുടരുമെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


വാർത്തകൾ

Sign up for Newsletter



top