01
October 2020 - 9:02 pm IST

Download Our Mobile App

Flash News
Archives

National

india-covid

50 ലക്ഷം പിന്നിട്ട് കേസുകൾ; 1,290 മരണം കൂടി

Published:16 September 2020

അവസാന 24 മണിക്കൂറിൽ 90,123 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് അവസാന 24 മണിക്കൂറിലെ മരണസംഖ്യയിൽ. 1,290 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 82,066 ആയിട്ടുണ്ട്. മൊത്തം കേസുകൾ 50,20,359. 

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. അവസാന 24 മണിക്കൂറിൽ 90,123 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് അവസാന 24 മണിക്കൂറിലെ മരണസംഖ്യയിൽ. 1,290 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 82,066 ആയിട്ടുണ്ട്. മൊത്തം കേസുകൾ 50,20,359. 

ഇപ്പോൾ 9.95 ലക്ഷം ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 39.42 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി, പശ്ചിമ ബംഗാൾ, കേരളം സംസ്ഥാനങ്ങളിലായാണ് ആക്റ്റിവ് കേസുകൾ ഏറെയും. 11.16 ലക്ഷം സാംപിളുകൾ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. 

രോഗികളുടെ എണ്ണം കൂടുമ്പോൾ രാജ്യത്ത് മെഡിക്കൽ ഓക്സിജന്‍റെ ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. രാജ്യത്ത് മെഡിക്കൽ ഓക്സിജനു ക്ഷാമമില്ല. ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ എത്തിക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്ന് ഐസിഎംആർ ഡയറക്റ്റർ ജനറൽ ഡോ. ബൽറാം ഭാർഗവ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ചവർക്കു വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ വിരളമാണെന്നും പക്ഷേ, അപൂർവം ചിലർക്ക് അങ്ങനെയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗമുക്തരുള്ള രാജ്യമാണ് ഇന്ത്യയിപ്പോൾ. 14 സംസ്ഥാനങ്ങളിൽ ആക്റ്റിവ് കേസുകൾ 5,000ൽ താഴെയാണ്. 18 സംസ്ഥാനങ്ങളിൽ 5,000നും 50,000നും ഇടയിൽ പേർ ചികിത്സയിലുണ്ട്. 50,000ൽ ഏറെ ആക്റ്റിവ് കേസുകളുള്ള നാലു സംസ്ഥാനങ്ങളേയുള്ളൂ. മഹാരാഷ്ട്ര (29.5 ശതമാനം), കർണാടക (9.9 ശതമാനം), ആന്ധ്രപ്രദേശ് (9.4 ശതമാനം), ഉത്തർപ്രദേശ് (6.8 ശതമാനം), തമിഴ്നാട് (4.7 ശതമാനം) സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ ആക്റ്റിവ് കേസുകളിൽ 60 ശതമാനവും. 

പത്തു ലക്ഷം ജനസംഖ്യയിൽ 3,573 പേർക്കാണ് രാജ്യത്തു കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്തെ തന്നെ കുറഞ്ഞ നിരക്കുകളിൽ ഒന്നാണിത്. ആഗോള ശരാശരി 3,704 ആണ്. പത്തു ലക്ഷം ജനസംഖ്യയിൽ 58 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ആഗോള ശരാശരി 118. 

20,482 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 10.97 ലക്ഷം പിന്നിട്ടു. 515 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്തു രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 30,409 ആയിട്ടുണ്ട്. 2.91 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകളുണ്ട് മഹാരാഷ്ട്രയിൽ. ‌

8,846 പുതിയ രോഗബാധിതരെ കണ്ടെത്തി ആന്ധ്രപ്രദേശ്. ഇതോടെ മൊത്തം കേസുകൾ 5.83 ലക്ഷമായി. 69 പേർ കൂടി മരിച്ച സംസ്ഥാനത്തെ ഇ‍തുവരെയുള്ള കൊവിഡ് മരണം 5,041. രണ്ടാഴ്ചക്കാലം ദിവസവും പതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്ത ആന്ധ്രയിൽ കഴിഞ്ഞ മൂന്നാലു ദിവസമായി ഒമ്പതിനായിരത്തിൽ താഴെയാണു പുതിയ കേസുകൾ സ്ഥിരീകരിക്കുന്നത്. 92,000ലേറെ ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

തമിഴ്നാട്ടിലെ മൊത്തം രോഗബാധിതർ 5.14 ലക്ഷം കടന്നിട്ടുണ്ട്. അവസാന ദിവസം സ്ഥിരീകരിച്ചത് 5,697 പുതിയ കേസുകൾ. 68 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 8,502. ഇതുവരെ രോഗമുക്തരായത് 4.58 ലക്ഷത്തിലേറെ പേരാണ്. കർണാടകയിൽ പുതുതായി രോഗം കണ്ടെത്തിയത് 7,576 പേർക്ക്. 97 പേർ കൂടി മരിച്ചു. മൊത്തം കേസുകൾ 4.75 ലക്ഷവും മരണസംഖ്യ 7,481ഉം. 98,536 ആക്റ്റിവ് കേസുകൾ സംസ്ഥാനത്തുണ്ട്. 

ഉത്തർപ്രദേശിൽ 6,895 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 3.24 ലക്ഷത്തിലേറെ. മരണസംഖ്യയിൽ ഒരു ദിവസത്തെ റെക്കോഡ് വർധനയാണു യുപിയിൽ. 113 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 4,604 ആയിട്ടുണ്ട്. 67,335 ആക്റ്റിവ് കേസുകൾ ഇപ്പോൾ യുപിയിലുണ്ട്.


വാർത്തകൾ

Sign up for Newsletter



top