01
October 2020 - 10:37 pm IST

Download Our Mobile App

Flash News
Archives

National

oxford vaccine

ഓക്സ്ഫഡ് വാക്സിൻ: ഇന്ത്യയിൽ പരീക്ഷണം പുനരാരംഭിച്ചു

Published:16 September 2020

ഓക്സ്ഫഡ് വാക്സിന്‍റെ രണ്ടും മൂന്നും ഘട്ടം പരീക്ഷ‍ണങ്ങളാ‍ണ് ഇന്ത്യയിൽ നടക്കുന്നത്. പരീക്ഷണങ്ങളിൽ അധിക ശ്രദ്ധ പുലർത്തണമെന്ന് ഡിസിജിഐ നിർദേശിച്ചിട്ടുണ്ട്.

ന്യൂഡൽഹി: താത്കാലികമായി നിർത്തിവച്ചിരുന്ന കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നൽകി. ഓക്സ്ഫഡ് വാക്സിന്‍റെ രണ്ടും മൂന്നും ഘട്ടം പരീക്ഷ‍ണങ്ങളാ‍ണ് ഇന്ത്യയിൽ നടക്കുന്നത്. പരീക്ഷണങ്ങളിൽ അധിക ശ്രദ്ധ പുലർത്തണമെന്ന് ഡിസിജിഐ നിർദേശിച്ചിട്ടുണ്ട്.

ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ പരീക്ഷണം മറ്റു രാജ്യങ്ങളിൽ താത്കാലികമായി നിർത്തിവച്ചപ്പോഴാണ് ഇന്ത്യയിലും നിർത്തിവയ്ക്കാൻ ഡിസിജിഐ നിർദേശിച്ചിരുന്നത്. ഇന്ത്യയിൽ ഈ വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം നടത്തുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. 

വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അപ്രതീക്ഷിത രോഗം കണ്ടെത്തിയതിനെത്തുടർന്നാണ് യുകെയിലും യുഎസിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും താത്കാലികമായി പരീക്ഷണം നിർത്തിവച്ചത്. പരീക്ഷണം സുരക്ഷിതമാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് അതു പുനരാരംഭിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top