01
October 2020 - 9:55 pm IST

Download Our Mobile App

Flash News
Archives

Football

chelsea-started-with-english-premier-league-with-a-win

ജ​യ​ത്തോ​ടെ ചെ​ല്‍സി തുടങ്ങി

Published:16 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി​ക്ക് പു​തി​യ സീ​സ​ണ്‍ ജ​യ​ത്തോ​ടെ. ഫ്രാ​ങ്ക് ലം​പാ​ര്‍ഡി​നു കീ​ഴി​ല്‍ പു​ത്ത​ന്‍ ഊ​ര്‍ജ​വു​മാ​യി ഇ​റ​ങ്ങി​യ ബ്ലൂ​സ് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു ബ്രൈ​റ്റ​ണി​നെ തു​ര​ത്തു​ക​യാ​യി​രു​ന്നു.

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി​ക്ക് പു​തി​യ സീ​സ​ണ്‍ ജ​യ​ത്തോ​ടെ. ഫ്രാ​ങ്ക് ലം​പാ​ര്‍ഡി​നു കീ​ഴി​ല്‍ പു​ത്ത​ന്‍ ഊ​ര്‍ജ​വു​മാ​യി ഇ​റ​ങ്ങി​യ ബ്ലൂ​സ് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു ബ്രൈ​റ്റ​ണി​നെ തു​ര​ത്തു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വോ​ള്‍ഫ്സ് 2-0ന് ​ഷെ​ഫീ​ല്‍ഡ് യു​ണൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ചു. ബ്രൈ​റ്റ​ണി​നെ​തി​രേ അ​വ​രു​ടെ മൈ​താ​ന​ത്തു ന​ട​ന്ന ക​ളി​യി​ല്‍ ജോ​ര്‍ജീ​ഞ്ഞോ (23ാം മി​നി​റ്റ്), റീ​സ്സ് ജെ​യിം​സ് (56), കേ​ര്‍ട്ട് സൗ​മ (66) എ​ന്നി​വ​രാ​ണ് ചെ​ല്‍സി​യു​ടെ സ്‌​കോ​റ​ര്‍മാ​ര്‍. 
   
ലി​യാ​ന്‍ഡ്രോ ട്രൊ​സാ​ര്‍ഡ് ബ്രൈ​റ്റ​ണി​ന്‍റെ ഗോ​ള്‍ മ​ട​ക്കി. പു​തു​താ​യി ടീ​മി​ലെ​ത്തി​യ ജ​ര്‍മ​ന്‍ താ​ര​ങ്ങ​ളാ​യ ടി​മോ വെ​ര്‍ണ​റും കെ​യ് ഹാ​വെ​ട്സും ഈ ​മ​ല്‍സ​ര​ത്തി​ലൂ​ടെ ചെ​ല്‍സി​ക്കാ​യി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ അ​ര​ങ്ങേ​റി. ഇ​രു​വ​രെ​യും പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ ത​ന്നെ ലം​പാ​ര്‍ഡ് ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഗോ​ള്‍ നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ആ​ദ്യ​ത്തെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത് വെ​ര്‍ണ​റാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ബ്രൈ​റ്റ​ണ്‍ ഗോ​ള്‍കീ​പ്പ​ര്‍ മാ​റ്റ് റ​യാ​ന്‍ ബോ​ക്സ​നി​ക​ത്ത് വ​ച്ച് ഫൗ​ള്‍ ചെ​യ്ത​തി​നെ തു​ട​ര്‍ന്നു ല​ഭി​ച്ച പെ​ന​ല്‍റ്റി​യി​ല്‍ നി​ന്നാ​യി​രു​ന്നു ജോ​ര്‍ജീ​ഞ്ഞോ ടീ​മി​ന്‍റെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. ക​ളി​യു​ടെ ആ​ദ്യ​ത്തെ 20 മി​നി​റ്റി​ല്‍ ഇ​രു​ടീ​മി​ന്‍റെ​യും ഭാ​ഗ​ത്തു നി​ന്നും ഗോ​ള്‍ നീ​ക്ക​ങ്ങ​ളൊ​ന്നും ക​ണ്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഗോ​ള്‍കീ​പ്പ​ര്‍ പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​തു​മി​ല്ല. 
   
ബ്രൈ​റ്റ​ണി​നു വ​ന്ന പി​ഴ​വി​ല്‍ നി​ന്നാ​യി​രു​ന്നു ചെ​ല്‍സി​യു​ടെ ആ​ദ്യ ഗോ​ള്‍. സ്റ്റീ​വ​ന്‍ അ​ല്‍സാ​റ്റെ​യി​ല്‍ നി​ന്നും പ​ന്ത് ത​ട്ടി​യെ​ടു​ത്ത ശേ​ഷം ജോ​ര്‍ജീ​ഞ്ഞോ ന​ല്‍കി​യ ത്രൂ​ബോ​ള്‍ സ്വീ​ക​രി​ച്ച വെ​ര്‍ണ​റെ ബോ​ക്സി​ക​ത്ത് വ​ച്ച് ബ്രൈ​റ്റ​ണ്‍ ഗോ​ളി ഫൗ​ള്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടാം​പ​കു​തി​യാ​രം​ഭി​ച്ച് ഒ​മ്പ​ത് മി​നി​റ്റി​ന​കം ബ്രൈ​റ്റ​ണ്‍ സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങി. ബോ​ക​സി​നു പു​റ​ത്തു നി​ന്നു​മു​ള്ള ലോ​ങ്റേ​ഞ്ച​റു​ക​ള്‍ ത​ട​യു​ന്ന​തി​ല്‍ ചെ​ല്‍സി ഗോ​ള്‍കീ​പ്പ​ര്‍ കെ​പ്പ​യു​ടെ വീ​ക്ക്നെ​സ് ഒ​രി​ക്ക​ല്‍ക്കൂ​ടി തു​റ​ന്നു കാ​ണി​ച്ച ഗോ​ളാ​യി​രു​ന്നു ഇ​ത്. 
 
ബ്രൈ​റ്റ​ണ്‍ താ​രം ട്രൊ​സാ​ര്‍ഡ് തൊ​ടു​ത്ത ലോ​ങ്റേ​ഞ്ച​ര്‍ കെ​പ്പ​യു​ടെ കൈ​ക​ള്‍ക്ക​ടി​യി​ലൂ​ടെ വ​ല​യു​ടെ ഇ​ട​തു​മൂ​ല​യി​ല്‍ തു​ള​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ര​ണ്ടു മി​നി​റ്റി​ന​കം ചെ​ല്‍സി ലീ​ഡ് തി​രി​ച്ചു പി​ടി​ച്ചു. മ​റ്റൊ​രു ലോ​ങ്റേ​ഞ്ച് ഷോ​ട്ടി​ല്‍ നി​ന്നാ​യി​രു​ന്നു റീ​സ്സെ സ്‌​കോ​ര്‍ ചെ​യ്ത​ത്. താ​ര​ത്തി​ന്‍റെ ക​ന്നി പ്രീ​മി​യ​ര്‍ ലീ​ഗ് ഗോ​ള്‍ കൂ​ടി​യാ​യി​രു​ന്നു ഇ​ത്. 66ാം മി​നി​റ്റി​ല്‍ സൗ​മ കോ​ര്‍ണ​റി​ല്‍ നി​ന്നും മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി​യ​തോ​ടെ ചെ​ല്‍സി വി​ജ​യു​മു​റ​പ്പാ​ക്കി. ജ​യി​ക്കാ​നാ​യെ​ങ്കി​ലും അ​ത്ര ആ​ധി​കാ​രി​ക​മാ​യി​രു​ന്നി​ല്ല ചെ​ല്‍സി​യു​ടെ പ്ര​ക​ട​നം. 
 
ബോ​ള്‍ പൊ​സെ​ഷ​നി​ലും ഗോ​ള്‍ ഷോ​ട്ടു​ക​ളി​ലു​മെ​ല്ലാം ബ്രൈ​റ്റ​ണി​നാ​യി​രു​ന്നു മു​ന്‍തൂ​ക്കം. പ​ക്ഷെ ഈ ​ആ​ധി​പ​ത്യം മു​ത​ലെ​ടു​ക്കാ​ന്‍ അ​വ​ര്‍ക്കു സാ​ധി​ച്ചി​ല്ല. ട്രാ​ന്‍സ്ഫ​ര്‍ വി​പ​ണ​യി​യി​ല്‍ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് പ​ല താ​ര​ങ്ങ​ളെ​യും പു​തു​താ​യി കൊ​ണ്ടു വ​ന്ന ചെ​ല്‍സി​യി​ല്‍ നി​ന്നും പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​ന​മ​ല്ല ആ​രാ​ധ​ക​ര്‍ക്കു ല​ഭി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top