01
October 2020 - 11:01 pm IST

Download Our Mobile App

Flash News
Archives

National

is

കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരർ സജീവം; മുന്നറിയിപ്പുമായി കേന്ദ്രം

Published:16 September 2020

കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം, കർണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് ഐഎസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരുടെ സാന്നിധ്യം സജീവമായുണ്ടെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം, കർണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് ഐഎസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട സംസ്ഥാനങ്ങളിൽ ഐഎസിന്‍റെ സാന്നിധ്യമുണ്ടെന്നും ഐഎസിനെ നേരിട്ട് പിന്തുണയ്ക്കുന്ന സമീപനം പുലർത്തുന്ന വ്യക്തികളും സംഘടനകളും സജീവമാണെന്നും കേന്ദ്രം വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഐഎസിന്‍റെ സാന്നിധ്യവുമായി ബന്ധപ്പെട്ടോ, ഐഎസ് അനുകൂല നിലപാടുമായി ബന്ധപ്പെട്ടോ 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 


വാർത്തകൾ

Sign up for Newsletter



top