01
December 2020 - 9:07 am IST

Download Our Mobile App

National

kashmir

കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിച്ചു: യുഎന്നിൽ ഇന്ത്യ

Published:16 September 2020

ജമ്മു കശ്മീരിന്‍റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് പുതിയ വേഗം നൽകാൻ കഴിഞ്ഞെനനും കൗൺസിലിന്‍റെ നാൽപ്പത്തഞ്ചാം സമ്മേളനത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്രമണി പാണ്ഡെ അറിയിച്ചു.

ജനീവ: ഭീകരരെ ഉപയോഗിച്ചുള്ള അട്ടിമറികൾക്ക് അയൽരാജ്യം നിരന്തരം ശ്രമിക്കുന്നതിനിടെയും ജമ്മു കശ്മീരിൽ താഴേത്തട്ടു മുതൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ. ജമ്മു കശ്മീരിന്‍റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് പുതിയ വേഗം നൽകാൻ കഴിഞ്ഞെനനും കൗൺസിലിന്‍റെ നാൽപ്പത്തഞ്ചാം സമ്മേളനത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്രമണി പാണ്ഡെ അറിയിച്ചു.

മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ദേശീയ അഖണ്ഡതയെയും ഭൂമിശാസ്ത്രപരമായ പരമാധികാരത്തെയും മാനിക്കുന്ന സുതാര്യവും നിഷ്പക്ഷവുമായ മാനദണ്ഡങ്ങളാകണം മനുഷ്യാവകാശത്തിൽ പിന്തുടരേണ്ടത്.  മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തിൽ കടന്നുകയറിക്കൊണ്ടുമാകരുത് ഈ അജൻഡ.

ഭരണഘടനയിലെ 370ാം വകുപ്പ് പിൻവലിച്ചതോടെ ജമ്മു കശ്മീരിലെ ജനങ്ങൾക്കും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്കുള്ള മൗലികാവകാശങ്ങൾ കൈവരുകയാണുണ്ടായത്. ഒരു വർഷത്തിനിടെ സാമൂഹിക- സാമ്പത്തിക വികസനത്തിൽ ജമ്മു കശ്മീർ ഏറെ മുന്നേറി. മനുഷ്യാവകാശങ്ങളെക്കുറിച്ചു പറയുന്നതിനിടെ യുഎൻ മനുഷ്യാവകാശ അധ്യക്ഷ മിഷേലി ബാച്ച്ലറ്റ് കശ്മീരിനെക്കുറിച്ചു പരാമർശിച്ചത് ഖേദരകമാണെന്നും ഇന്ത്യ വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top