01
October 2020 - 8:46 pm IST

Download Our Mobile App

Flash News
Archives

National

egg

ഉച്ചഭക്ഷണത്തിൽ മുട്ട വേണ്ട, മന്ത്രിയെ തിരുത്തി ചൗഹാൻ

Published:16 September 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആംഗൻവാടികളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ പോഷകാഹാരവും പാലും നൽകുമെന്നാണ് ചൗഹാന്‍റെ പ്രഖ്യാപനം.

ഭോപ്പാൽ: ആംഗൻവാടികളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം മുട്ട കൊടുക്കുമെന്ന മന്ത്രിയുടെ പ്രസ്താവന തിരുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആംഗൻവാടികളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ പോഷകാഹാരവും പാലും നൽകുമെന്നാണ് ചൗഹാന്‍റെ പ്രഖ്യാപനം.

കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരിക്കെ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തയായ ഇമർത്തി ദേവി ആംഗൻവാടികളിലെ കുട്ടികൾക്ക് മുട്ടയും പാലും കൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ചെറുപ്രായത്തിലേ മുട്ട നൽകുന്നത് കുട്ടികളെ മാംസാഹാരപ്രിയരാക്കുമെന്നും പ്രായമായശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം കുട്ടികൾ മാംസം കഴിക്കട്ടെയെന്നുമായിരുന്നു അന്നു പ്രതിപക്ഷമായിരുന്ന ബിജെപിയുടെ നിലപാട്.

അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ പിഡബ്ല്യുഡി മന്ത്രിയുമായ ഗോപാൽ ഭാർഗവയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. പിന്നീട് ജ്യോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തിൽ ബിജെപിയിലേക്ക് കൂറുമാറിയ 22 എംഎൽഎമാർക്കൊപ്പമായിരുന്നു ഇമർത്തി ദേവി. ബിജെപി സർക്കാരിലും വനിതാ ശിശുക്ഷേമ വകുപ്പു തന്നെ ലഭിച്ചു അവർക്ക്. ഇതിനിടെയാണ് കുട്ടികൾക്ക് മുട്ടയും പാലുമെന്ന മുൻ സർക്കാരിന്‍റെ പ്രഖ്യാപനം ചൗഹാൻ തിരുത്തിയത്.

എന്നാൽ, താൻ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് ഇമർത്തി ദേവി. മുട്ട കഴിക്കുന്നത് കുട്ടികളെ കൂടുതൽ ആരോഗ്യമുള്ളവരാക്കുമെന്നതിൽ സംശയമില്ല. മുട്ട വേണ്ടവർക്കു മുട്ടയും അല്ലാത്തവർക്ക് നേന്ത്രപ്പഴമോ ആപ്പിളോ നൽകണമെന്നാണു തന്‍റെ നിലപാടെന്നും ഇമർത്തി ദേവി. മധ്യപ്രദേശിൽ നാലു വയസിൽ താഴെയുള്ള 54 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നാണു പഠനം. അഞ്ചു വയസിൽ താഴെയുള്ള 43 ശതമാനം കുട്ടികൾക്കും വേണ്ടത്ര ശരീരഭാരമില്ല.

 


വാർത്തകൾ

Sign up for Newsletter



top