01
October 2020 - 10:48 pm IST

Download Our Mobile App

Flash News
Archives

National

china

നിയന്ത്രണ രേഖയ്ക്കു സമീപം ചൈന വിന്യസിച്ചിരിക്കുന്നത് 52,000 സൈനികരെ

Published:16 September 2020

ഇവരിൽ 10,000 പേർ നിലയുറപ്പിച്ചിരിക്കുന്നത് ഓഗസ്റ്റ് 29ന് രാത്രി സംഘർഷമുണ്ടായ പാംഗോങ് ത്സോ തടാകത്തിന്‍റെ തെക്കൻ തീരത്ത്. പലയിടത്തും സൈനികർ നിൽക്കുന്നത് ഇന്ത്യൻ സേനയുമായി മുഖാമുഖം.

ന്യൂഡൽഹി: കിഴക്കൻ ലഡാഖിൽ യഥാർഥ നിയന്ത്രണ രേഖ (എൽഎസി)യ്ക്കു സമീപം ചൈന വിന്യസിച്ചിരിക്കുന്നത് 52,000 സൈനികരെ. ഇവരിൽ 10,000 പേർ നിലയുറപ്പിച്ചിരിക്കുന്നത് ഓഗസ്റ്റ് 29ന് രാത്രി സംഘർഷമുണ്ടായ പാംഗോങ് ത്സോ തടാകത്തിന്‍റെ തെക്കൻ തീരത്ത്. പലയിടത്തും സൈനികർ നിൽക്കുന്നത് ഇന്ത്യൻ സേനയുമായി മുഖാമുഖം.

അതിർത്തിയിൽ വെല്ലുവിളികളുണ്ടെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്‍റിൽ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈനികവിന്യാസം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഓഗസ്റ്റ് വരെ 35 ബറ്റാലിയൻ സേനയെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. ഈ മാസം ആദ്യം 50 ബറ്റാലിയനായി ഉയർത്തി. ഒരു ബറ്റാലിയനിൽ 1000- 1200 സൈനികരാണ് ഉൾപ്പെടുന്നത്.

ഈ മാസം ഏഴിന് പിഎൽഎ  ഇന്ത്യൻ സൈന്യത്തിന് അടുത്തേക്കു നീങ്ങുകയും ആകാശത്തേക്കു വെടിയുതിർ‌ക്കുകയും ചെയ്തു. മാരകായുധങ്ങളുമായായിരുന്നു ഇവരുടെ നീക്കം. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി പ്രകോപനമുണ്ടാക്കിയിട്ടില്ല ചൈനീസ് സേന.  ബലപ്രയോഗത്തിലൂടെ എൽഎസി മാറ്റിവരയ്ക്കാനാണ് ചൈന ലക്ഷ്യമിടന്നത്. കഴിഞ്ഞദിവസങ്ങളിൽ പിഎൽഎ നടത്തിയ ശ്രമങ്ങൾ ഇന്ത്യൻ സേന തകർത്തിരുന്നു. പാംഗോങ് തടാകത്തിന്‍റെ തെക്കൻ തീരത്തെ തന്ത്രപ്രധാന കുന്നുകളും പ്രദേശങ്ങളും ഇപ്പോൾ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.

സൈനികബലം വർധിപ്പിക്കുന്നത് ഉഭയകക്ഷി വിശ്വാസം നശിപ്പിക്കുമെന്ന് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഈയാഴ്ച സൈനിക തല ചർച്ച നടക്കുന്നുണ്ട്. കൂടിക്കാഴ്ചയിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും സൈനിക പിന്മാറ്റം.

ചൈനീസ് സേന പൂർണമായി പിന്മാറും വരെ പാംഗോങ് തടാകത്തിന്‍റെ തെക്കൻ തീരത്തെ കുന്നുകളിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും അദ്ദേഹം. അതിനിടെ, പാംഗോങ് തടാകത്തിന്‍റെ വടക്കൻ തീരത്ത് ഈ മാസം ആദ്യം ചൈനീസ് സേന ആകാശത്തേക്ക് 100-200 റൗണ്ട് വെടിയുതിർത്തെന്നും പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച തടാകത്തിന്‍റെ തെക്കൻ തീരത്ത് ചൈന വെടിയുതിർത്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top