01
October 2020 - 8:24 pm IST

Download Our Mobile App

Flash News
Archives

Kerala

palathai

പാലത്തായി പീഡന കേസ്: പെൺകുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് ബാലാവകാശ കമ്മിഷന്‍

Published:16 September 2020

ഇരയായ കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കേസന്വേഷണത്തെ കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ബാലാവകാശ കമ്മിഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്.

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ബാലാവകാശ കമ്മിഷന്‍ അന്വേഷണ സംഘത്തെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി. ഇരയായ കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കേസന്വേഷണത്തെ കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ബാലാവകാശ കമ്മിഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്.

നേരത്തെ കേസ് അന്വേഷിച്ച പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലെ സി ഐ, ടി. മധുസൂദനന്‍ എന്നിവരെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്.

മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വരും ദിവസങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കും. കേസ് അട്ടിമറിക്കുകയാണെന്നുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു. കുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കമ്മിഷന്‍ മുമ്പാകെ അറിയിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top