01
October 2020 - 8:49 pm IST

Download Our Mobile App

Flash News
Archives

Kerala

bala

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ച് സാക്ഷികൾ

Published:16 September 2020

നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.കോടതി ഉത്തരവ് പ്രകാരം നാല് പേരും ഇന്ന് നേരിട്ട് ഹാജരായാണ് സമ്മതം അറിയിച്ചത്.

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിൻറെ മരണത്തിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് സാക്ഷികൾ. സിബിഐയുടെ ആവശ്യത്തിൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളടക്കം നാല് പേരാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമ്മതം അറിയിച്ചത്. പ്രാഥമിക മൊഴിയെടുക്കലിന് ശേഷമാണ് നുണപരിശോധനയിലേക്ക് സിബിഐ അന്വേഷണ സംഘം കടന്നത്.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സമയം ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന അർജ്ജുൻ, കലാഭവൻ സോബി എന്നിവരാണ് കേസിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് ചീഫ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.കോടതി ഉത്തരവ് പ്രകാരം നാല് പേരും ഇന്ന് നേരിട്ട് ഹാജരായാണ് സമ്മതം അറിയിച്ചത്.

ബാലഭാസ്‌കറിന്റെ അപകട മരണത്തിന ്‌ശേഷം പ്രകാശൻ തമ്പിയും,വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെ ഇരുവർക്കും മരണത്തിൽ പങ്കെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അർജുൻ പിന്നീട് മൊഴിയിൽ മലക്കം മറിഞ്ഞു.


വാർത്തകൾ

Sign up for Newsletter



top