30
October 2020 - 8:03 am IST

Download Our Mobile App

Flash News
Archives

Bollywood

akshay

അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ് ഹോട്ട്സ്റ്റാറിൽ; തീയതി പുറത്തുവിട്ടു

Published:16 September 2020

ഇപ്പോഴിത ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലി റിലീസായി നവംബർ ഒൻപതിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

അക്ഷയ് കുമാർ നായകനായെത്തുന്ന ലക്ഷ്മി ബോംബ് ഒടിടി റിലീസിന്. രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലി റിലീസായി നവംബർ ഒൻപതിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

തമിഴ് ഹൊറർ കോമഡി ചിത്രം മുനി 2: കാഞ്ചനയുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. തുഷാർ കപൂർ, ഷരദ് കേൽക്കർ, തരുൺ അറോറ, അശ്വിനി കൽസേക്കർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാൻ, തുഷാർ കപൂർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം. 

 

 


വാർത്തകൾ

Sign up for Newsletter



top