30
October 2020 - 7:24 am IST

Download Our Mobile App

Flash News
Archives

Special

jasper

കണ്ണുകളില്ല, ദേഹത്ത് രോമവും ഇല്ല; എങ്കിലും ജാസ്പർ ഹാപ്പിയാണ്...

Published:16 September 2020

അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പിറന്നാളിന് ജാസ്പര്‍ ആദ്യമായി കെല്ലിയുടെ കൈകളിലെത്തുന്നത്. കെല്ലിയുടെ സുഹൃത്തുക്കളായിരുന്നു ജാസ്പറിനെ സമ്മാനിച്ചത്. പക്ഷേ അന്ന് അവന് തിളക്കമുള്ള രണ്ട് കണ്ണുകളുണ്ടായിരുന്നു.

പൂച്ചകളുടെ കളിയും കുസൃതികളുമൊക്കെയുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോൾ ഒരൽപ്പം വ്യത്യസ്തനായ ഒരു പൂച്ചയാണ് ശ്രദ്ധേയമാകുന്നത്. ഈ പൂച്ചയ്ക്ക് രോമം ഇല്ല, ഇപ്പോൾ രണ്ട് കണ്ണുകളും. ജനിതകമായ ചില മാറ്റങ്ങളുടെ ഭാഗമായാണ് രോമങ്ങള്‍ വളരാത്ത അവസ്ഥ പൂച്ചകളില്‍ ഉണ്ടാകുന്നത്. ഇങ്ങനെ ഒരു പൂച്ചയെ സ്വന്തമാക്കണമെന്ന് യുഎസിലെ മൈന്‍ സ്വദേശിയായ കെല്ലി ഒരുപാട് ആഗ്രഹിച്ചിരുന്നു.

അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പിറന്നാളിന് ജാസ്പര്‍ ആദ്യമായി കെല്ലിയുടെ കൈകളിലെത്തുന്നത്. കെല്ലിയുടെ സുഹൃത്തുക്കളായിരുന്നു ജാസ്പറിനെ സമ്മാനിച്ചത്. പക്ഷേ അന്ന് അവന് തിളക്കമുള്ള രണ്ട് കണ്ണുകളുണ്ടായിരുന്നു. എന്നാല്‍ 2013 ൽ ജാസ്പറിന്‍റെ ഇടതുകണ്ണിന് മാരകമായ രോഗബാധയുണ്ടായി. അതോടെ കണ്ണം നീക്കം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ജാസ്പറിന്‍റെ ഇടതുകണ്ണ് നീക്കം ചെയ്തു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാനമായ രോഗം ബാധിച്ച് വലതുകണ്ണും നീക്കം ചെയ്യേണ്ടി വന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജാസ്പർ പുതിയ ജീവിതവുമായി പെട്ടെന്ന് ഇണങ്ങി. എന്നാൽ ഇതിനിടെ കഴിഞ്ഞ വര്‍ഷം ഒരു പക്ഷാഘാതവും നേരിടേണ്ടിവന്നു ജാസ്പറിന്. അതിന് ശേഷം അല്‍പം അവശനായെങ്കിലും ഇപ്പോഴും ഊർജസ്വലനാണ് ജാസ്പർ. 


വാർത്തകൾ

Sign up for Newsletter



top