24
October 2020 - 12:19 pm IST

Download Our Mobile App

Kollywood

kamalhassan

ഒരിക്കൽ അവിടെ ഒരു പ്രേതം ജീവിച്ചിരുന്നു; കമൽഹാസൻ ലോകേഷ് കനകരാജ് ചിത്രമെത്തുന്നു

Published:16 September 2020

ഇവനെൻട്രു നിനൈത്തെ എന്നു പേരിട്ടിരിക്കുന്ന ചിത്രം കമൽഹാസന്‍റെ 232 -ാമത്തെ ചിത്രം കൂടിയാണ്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മാസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ചിത്രം പ്രദര്‍ശനത്തിനെത്തും മുന്നേ കമല്‍ഹാസൻ നായകനാകുന്ന ചിത്രവും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ആരാധകരുടെ ആവേശം കൂട്ടിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത കമല്‍ഹാസൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫോട്ടൊയും കമല്‍ഹാസൻ പങ്കുവച്ചിട്ടുണ്ട്. ഇവനെൻട്രു നിനൈത്തെ എന്നു പേരിട്ടിരിക്കുന്ന ചിത്രം കമൽഹാസന്‍റെ 232 -ാമത്തെ ചിത്രം കൂടിയാണ്. 

മറ്റൊരു യാത്ര തുടരുന്നുവെന്നാണ് കമല്‍ഹാസൻ എഴുതിയിരിക്കുന്നത്. ഒരിക്കൽ അവിടെ ഒരു പ്രേതം ജീവിച്ചിരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രമേയം എന്തായിരിക്കും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് കമല്‍ഹാസന്‍റെ തന്നെ രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ആണ്.

 


വാർത്തകൾ

Sign up for Newsletter



top