ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:17 September 2020
കേരളരാഷ്ട്രീയത്തിലെ വലിയ സാന്നിധ്യമാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിലും യുഡിഎഫിലും പുറത്തും പലപ്പോഴും ഉമ്മന്‍ചാണ്ടി എന്ന നേതാവ് ജനങ്ങളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് . സര്‍ക്കാരിനെതിരായ ഓരോ സംഭവത്തിലും ഉമ്മന്‍ചാണ്ടിയുടെ വാക്കോ മൗനമോ അര്‍ഥപൂര്‍ണമാണ്. ആ തില്‍ നിന്ന് വളരെ പഠിക്കാനുണ്ട് ഒരോ രാഷ്ട്രീയപ്രവര്‍ത്തകനും 1970ല്‍ എംഎല്‍എയായതു മുതല്‍ നിയമസഭ മാത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. ഇരുപത്തിയേഴാം വയസിലാണ് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി അദ്ദേഹം.ഉമ്മൻ ചാണ്ടി തുടർച്ചയായി പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ പ്രവേശനത്തിൻ്റെ 50 വർഷം പൂർത്തിയാക്കുന്ന ദിവസമാണിന്ന്.
പുതുപ്പള്ളിക്കാരും അവരുടെ കുഞ്ഞൂഞ്ഞും തമ്മിലുള്ള ബന്ധം അറിയുന്ന ഏതൊരാള്‍ക്കും ഈ റെക്കോര്‍ഡ് ഒരു അദ്ഭുതമേയല്ല. സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും മിക്കവാറും ദിവസം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തും. നിയസഭാ സമ്മേളനം നടക്കുമ്പോഴാണെങ്കില്‍ ആഴ്ചയവസാനം പുതുപ്പള്ളിയിലെത്തുകയെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിര്‍ബന്ധമായിരുന്നു. അദ്ദേഹം വീട്ടിലുള്ള ഞായറാഴ്ചകളില്‍ ആ മുറ്റം നിറയെ പുലര്‍ച്ചെ മുതല്‍ ആളുകളുണ്ടാവും, ഒരോരുത്തരെയും ശ്രവിക്കാനുള്ള ല കഴിവ് എങ്ങനെയെന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കാത്ത രഹസ്യമാണ്. ഏതു നേതാവും അറിയാന്‍ ആഗ്രഹിക്കുന്ന കൂഞ്ഞൂഞ്ഞ് രഹസ്യമാണത്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അദ്ദേഹത്തോടൊപ്പം നിരവധി വികസന ക്ഷേമപദ്ധതികളിൽ ഒന്നിച്ച് പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. പാർട്ടിയിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എനിക്ക് ഉമ്മൻ ചാണ്ടി സാർ ഒരു അപൂർവ മനുഷ്യനാണ്. ഉമ്മൻചാണ്ടി സാറിന് ഹൃദയപൂർവം ആശംസകൾ നേരുന്നു..