24
October 2020 - 11:10 am IST

Download Our Mobile App

World

suicide

കൊവിഡ് പ്രതിസന്ധി:ട‍ര്‍ക്കിഷ് കലാകാരന്മാ‍ര്‍ ആത്മഹത്യ ചെയ്യുന്നു

Published:18 September 2020

അതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച അനുകൂല്യങ്ങൾ ഇവർക്ക് ലഭിച്ചില്ല. വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് കലാകാരന്മാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയത്.

അങ്കാറ: കൊവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കിയതിനെത്തുടർന്ന് തുർക്കിയിൽ സംഗീതജ്ഞർ ആത്മഹത്യ ചെയ്യുന്നു. നൂറിൽ അധികം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ചിൽ തുർക്കി ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാക്കിയതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശക്തമായ നിയന്ത്രണങ്ങളെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഏകദേശം നൂറോളം സംഗീതജ്ഞരാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം തുർക്കിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നത്.

ടർക്കിഷ് മ്യൂസീഷ്യൻ പെർഫോർമേഴ്സ് യൂണിയൻ പുറത്തുവിട്ട കണക്ക് ഉദ്ധരിച്ചാണ് അറബ് ന്യൂസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഘടനയിൽ രജിസ്റ്റർ ചെയ്ത പത്ത് ലക്ഷത്തോളം സംഗീതജ്ഞരാണ് തുർക്കിയിൽ ഉള്ളത്. ഇൻഷുറൻസ് ഇല്ലാതെയാണ് പലരും ജോലി ചെയ്യുന്നത്. അതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച അനുകൂല്യങ്ങൾ ഇവർക്ക് ലഭിച്ചില്ല. വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് കലാകാരന്മാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയത്.


വാർത്തകൾ

Sign up for Newsletter



top