24
October 2020 - 12:07 pm IST

Download Our Mobile App

World

wechat

ടിക് ടോക്കും വിചാറ്റും നിരോധിച്ച് യുഎസ്

Published:19 September 2020

ഈ ജനപ്രിയ ആപ്പുകൾ ദേശസുരക്ഷയ്ക്കു വെല്ലുവിളിയാണെന്നു ചൂണ്ടിക്കാണിച്ചാണിത്. സെപ്റ്റംബർ 20 മുതൽ വിചാറ്റിനും നവംബർ 12 മുതൽ ടിക് ടോക്കിനും ഇന്‍റർനെറ്റ് ഹോസ്റ്റിങ് സൗകര്യങ്ങൾ ലഭ്യമാവില്ലെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

വാഷിങ്ടൺ: ഇന്ത്യയ്ക്കു പിന്നാലെ അമെരിക്കയും ടിക് ടോക്കും വിചാറ്റും ഔദ്യോഗികമായി നിരോധിച്ചു. ഈ ജനപ്രിയ ആപ്പുകൾ ദേശസുരക്ഷയ്ക്കു വെല്ലുവിളിയാണെന്നു ചൂണ്ടിക്കാണിച്ചാണിത്. സെപ്റ്റംബർ 20 മുതൽ വിചാറ്റിനും നവംബർ 12 മുതൽ ടിക് ടോക്കിനും ഇന്‍റർനെറ്റ് ഹോസ്റ്റിങ് സൗകര്യങ്ങൾ ലഭ്യമാവില്ലെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. എന്നാൽ, ടിക് ടോക് ഡൗൺലോഡിങ്ങിന് ഞായറാഴ്ച മുതൽ തന്നെ വിലക്കു വരുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ടിക് ടോക്കിന്‍റെ യുഎസിലെ പ്രവർത്തനങ്ങൾ അമെരിക്കൻ കമ്പനിക്കു വിൽക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയിരുന്ന അന്ത്യശാസന സമയം തീരുന്ന സാഹചര്യത്തിലാണിത്. യുഎസിലെ ടിക് ടോക്കിനെ അവിടുത്തെ കമ്പനിക്കു കൈമാറിയില്ലെങ്കിൽ നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രവർത്തനങ്ങൾ പൂർണമായി യുഎസ് കമ്പനിക്കു കൈമാറാൻ ടിക് ടോക്കിന്‍റെ ഉടമകളായ ബൈറ്റ്ഡാൻസ് തയാറായിട്ടില്ല. ഒറാക്കിളിനെ സാങ്കേതിക പങ്കാളികളാക്കിയുള്ള സെറ്റിൽമെന്‍റാണ് അവർ മുന്നോട്ടുവച്ചത്.

ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഔദ്യോഗികമായി നിരോധനം വന്നിരിക്കുന്നത്. യുഎസ് കൊമേഴ്സ് സെക്രട്ടറി വിൽബർ റോസാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരമാണിതെന്ന് വിൽബർ റോസ് വ്യക്തമാക്കിയിട്ടുണ്ട്. അമെരിക്കൻ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും യുഎസ് നിയമങ്ങൾ കർശനമായി നടപ്പാക്കാനും വേണ്ടിയാണു നിരോധനമെന്ന് വാണിജ്യ സെക്രട്ടറി പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top