30
October 2020 - 7:58 am IST

Download Our Mobile App

Flash News
Archives

Cricket

ipl-2020-chennai-mumbai-team-review

മണലാരണ്യത്തിൽ ക്രിക്കറ്റ്

Published:19 September 2020

അ​ത്ത​റു​മ​ണ​ക്കു​ന്ന മ​ണ​ലാ​ര​ണ്യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പൊ​ടി​ക്കാ​റ്റ്. ഐ​പി​എ​ല്ലി​ന്‍റെ 13-ാം പ​തി​പ്പി​ന് ഇ​ന്ന് അ​ബു​ദാ​ബി​യി​ല്‍ തു​ട​ക്കം. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സും ത​മ്മി​ലാ​ണ് ആ​ദ്യ​പോ​രാ​ട്ടം.

അ​ബു​ദാ​ബി: അ​ത്ത​റു​മ​ണ​ക്കു​ന്ന മ​ണ​ലാ​ര​ണ്യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പൊ​ടി​ക്കാ​റ്റ്. ഐ​പി​എ​ല്ലി​ന്‍റെ 13-ാം പ​തി​പ്പി​ന് ഇ​ന്ന് അ​ബു​ദാ​ബി​യി​ല്‍ തു​ട​ക്കം. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സും ത​മ്മി​ലാ​ണ് ആ​ദ്യ​പോ​രാ​ട്ടം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.  ഐ​പി​എ​ല്ലി​ലെ എ​ല്‍ ക്ലാ​സി​ക്കോ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പോ​രാ​ട്ടം ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ര്‍ത്ത​ന​മാ​ണ്. ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള ടീം ​മു​ഖാ​മു​ഖം വ​രു​മ്പോ​ള്‍ പോ​രാ​ട്ടം തീ​പാ​റു​മെ​ന്നു​റ​പ്പ്. 
   
ക​ഴി​ഞ്ഞ ഫൈ​ന​ലി​ല്‍ ഒ​രു റ​ണ്ണി​നാ​യി​രു​ന്നു മും​ബൈ​യു​ടെ ജ​യ​വും കി​രീ​ട​ധാ​ര​ണ​വും. ഇ​തു​വ​രെ നാ​ല് ത​വ​ണ ഐ​പി​എ​ല്‍ കി​രീ​ടം ചൂ​ടി​യ മും​ബൈ ഇ​ത്ത​വ​ണ​യും ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ​യും കി​രീ​ട സാ​ധ്യ​ത ക​ല്‍പ്പി​ക്കു​ന്ന​വ​രി​ലെ മു​ന്‍നി​ര​ക്കാ​രാ​യ മും​ബൈ​യ്ക്കു​വേ​ണ്ടി ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​ത് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്കൊ​പ്പം വി​ക്ക​റ്റ് കീ​പ്പ​ര്‍ ക്വി​ന്‍റ​ന്‍ ഡീ​കോ​ക്ക് ആ​യി​രി​ക്കു​മെ​ന്നു​റ​പ്പാ​യി. പ​രി​ശീ​ല​ക​ന്‍ ജ​യ​വ​ര്‍ധ​നെ ത​ന്നെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 
   
'ടീ​മി​ല്‍ ഒ​ന്നി​ല​ധി​കം ഓ​പ്പ​ണി​ങ് താ​ര​ങ്ങ​ളു​ള്ള​ത് വ​ള​രെ മ​ഹ​ത്താ​യ കാ​ര്യ​മാ​ണ്. ക്രി​സ് ലി​ന്‍ ടീ​മി​ലെ മി​ക​ച്ച പ​ക​ര​ക്കാ​ര​നാ​ണ്. എ​ന്നാ​ല്‍ ഓ​പ്പ​ണി​ങ്ങി​ല്‍ രോ​ഹി​തും ഡീ​കോ​ക്കും ത​മ്മി​ല്‍ ന​ല്ല ധാ​ര​ണ​യു​ണ്ട്. ഇ​രു​വ​രും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളും നാ​യ​ക​ന്മാ​രു​മാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കേ​ണ്ട ആ​വി​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ലി​ന്‍ ടീ​മി​ലു​ള്ള​ത് എ​പ്പോ​ഴും ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍ത്തു​ന്ന കാ​ര്യ​മാ​ണ്. ടീ​മി​ന്‍റെ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ടൂ​ര്‍ണ​മെ​ന്‍റി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ക​ട​ന്നു​വ​ന്നേ​ക്കാം'-​ജ​യ​വ​ര്‍ധ​ന പ​റ​ഞ്ഞു. രോ​ഹി​തും ഡീ​കോ​ക്കും ഓ​പ്പ​ണി​ങ്ങി​ല്‍ മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തു​വ​രെ കാ​ഴ്ച​വെ​ച്ച​ത്. 
 
അ​വ​സാ​ന സീ​സ​ണി​ലെ ഫൈ​ന​ലി​ലും ഇ​രു​വ​രും ത​ന്നെ​യാ​ണ് മും​ബൈ​യ്ക്കു​വേ​ണ്ടി ഇ​ന്നി​ങ്സ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്. ഇ​ത്ത​വ​ണ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഒ​ഴി​വാ​ക്കി​യ ഓ​പ്പ​ണ​ര്‍ ക്രി​സ് ലി​ന്നെ മും​ബൈ ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മോ​ശം ഫോ​മി​ലു​ള്ള താ​ര​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ന്നി​വ​ര്‍ ടോ​പ് ഓ​ഡ​റി​ലി​റ​ങ്ങു​മ്പോ​ള്‍ ഓ​ള്‍റൗ​ണ്ട​ര്‍മാ​രാ​യി കീ​റോ​ണ്‍ പൊ​ള്ളാ​ര്‍ഡ്,ഹ​ര്‍ദി​ക് പാ​ണ്ഡ്യ,ക്രു​ണാ​ല്‍ പാ​ണ്ഡ്യ എ​ന്നി​വ​രു​മു​ണ്ട്. പേ​സ് നി​ര​യി​ല്‍ ബൂം​റ​യ്ക്കൊ​പ്പം ട്ര​ന്‍റ് ബോ​ള്‍ട്ട്, ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നെ​യ്‌ൽ,മി​ച്ച​ല്‍ മ​ക്ലെ​നേ​ഗ​ന്‍ എ​ന്നി​വ​രാ​ണു​ള്ള​ത്. സ്പെ​ഷ്യ​ലി​സ്റ്റ് സ്പി​ന്ന​റാ​യി രാ​ഹു​ല്‍ ച​ഹാ​ലും ജ​യ​ന്ത് യാ​ദ​വും മും​ബൈ നി​ര​യി​ലു​ണ്ട്.

ധോ​ണി​യു​ടെ നേ​തൃ​ത്വം

14 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക്രി​ക്ക​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ മ​ഹേ​ന്ദ്ര​സി​ങ് ധോ​ണി​യു​ടെ സാ​ന്നി​ധ്യം ത​ന്നെ​യാ​ണ് ചെ​ന​ന്നൈ​യു​ടെ ക​രു​ത്ത്. ഷെ​യ്ന്‍ വാ​ട്‌​സ​ണും ഫാ​ഫ് ഡു​പ്ല​സി​യു​മാ​യി​രി​ക്കും ഓ​പ്പ​ണ​ര്‍മാ​ര്‍. അ​മ്പാ​ട്ടി റാ​യു​ഡു, ധോ​ണി, കേ​ദാ​ര്‍ ജാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, ഡ്വെ​യ്ന്‍ ബ്രാ​വോ എ​ന്നി​വ​ര്‍ ബാ​റ്റി​ങ്ങി​ല്‍ ക​രു​ത്താ​കും. ബ്രാ​വോ​യുും ജ​ഡേ​ജ​യും കേ​ദാ​റും ഓ​ള്‍റൗ​ണ്ട​ര്‍മാ​ര്‍ ആ​ണെ​ന്ന​ത് ചെ​ന്നൈ​ക്കു ക​രു​ത്താ​ണ്. സ്പി​ന്ന​റാ​യി ഇ​മ്രാ​ന്‍ താ​ഹി​റും പീ​യൂ​ഷ് ചൗ​ള​യു​മു​ണ്ട്. മി​ക​ച്ച ഫാ​സ്റ്റ് ബൗ​ള​ര്‍മാ​ര്‍ ടീ​മി​ലി​ല്ലാ​ത്ത​താ​ണ് അ​വ​രു​ടെ ദൗ​ര്‍ബ​ല്യം. 

നേ​ര്‍ക്കു​നേ​ര്‍

ഐ​പി​എ​ല്ലി​ല്‍ ഇ​തു​വ​രെ 28 ത​വ​ണ​യാ​ണ് മും​ബൈ​യും ചെ​ന്നൈ​യും മു​ഖാ​മു​ഖം വ​ന്നി​ട്ടു​ള്ള​ത്. ഇ​വ​യി​ല്‍ 17ലും ​ജ​യം മും​ബൈ​യ്ക്കാ​യി​രു​ന്നു. 11 മ​ല്‍സ​ര​ങ്ങ​ളി​ലാ​ണ് സി​എ​സ്‌​കെ​യ്ക്കു വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. 60.71 എ​ന്ന മി​ക​ച്ച ശ​രാ​ശ​രി ചെ​ന്നൈ​ക്കെ​തി​രേ മും​ബൈ​യ്ക്കു​ണ്ട്. അ​വ​സാ​ന​മാ​യി ക​ളി​ച്ച അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ളി​ലും സി​എ​സ്‌​കെ​യോ​ടു മും​ബൈ തോ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലു​ള്‍പ്പെ​ടെ തു​ട​രെ അ​ഞ്ചു ക​ളി​ക​ളി​ല്‍ സി​എ​സ്‌​കെ​യെ മും​ബൈ മ​ല​ര്‍ത്തി​യ​ടി​ച്ചു. സി​എ​സ്‌​കെ​യ്ക്കെ​തി​രേ 40ന് ​മു​ക​ളി​ല്‍ വി​ജ​യ​ശ​രാ​ശ​രി​യു​ള്ള ഒ​രേ​യൊ​രു ടീ​മും മും​ബൈ​യാ​ണ​ന്ന​ത് ധോ​ണി​പ്പ​ട​യ്ക്കു മേ​ല്‍ അ​വ​ര്‍ക്കു​ള്ള ആ​ധി​പ​ത്യം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്നു. 

ബാ​റ്റി​ങ്

മും​ബൈ- ചെ​ന്നൈ മ​ത്സ​ര​ങ്ങ​ളി​ല്‍ ബാ​റ്റ്സ്മാ​ന്‍മാ​രു​ടെ പ്ര​ക​ട​നം പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​രു​ടീ​മു​ക​ളു​ടെ​യും ഓ​രോ താ​ര​ങ്ങ​ളാ​ണ് റ​ണ്‍സ് വാ​രി​ക്കൂ​ട്ടി​യ​ത്. മും​ബൈ​യു​ടെ തു​റു​പ്പു​ചീ​ട്ട് നാ​യ​ക​ന്‍ കൂ​ടി​യാ​യ രോ​ഹി​ത് ശ​ര്‍മ​യാ​ണെ​ങ്കി​ല്‍ ചെ​ന്നൈ​യു​ടേ​ത് വൈ​സ് ക്യാ​പ്റ്റ​നും ഓ​ള്‍റൗ​ണ്ട​റു​മാ​യ സു​രേ​ഷ് റെ​യ്ന​യാ​ണ്.  614 റ​ണ്‍സാ​ണ് ഹി​റ്റ്മാ​ന്‍ ധോ​ണി​ക്കും ടീ​മി​നു​മെ​തി​രേ മും​ബൈ​യു​ടെ ക​ടും​നീ​ല ജ​ഴ്സി​യി​ല്‍ നേ​ടി​യ​ത്. റെ​യ്ന​യാ​വ​ട്ടെ ഒ​രു​പ​ടി മു​ന്നി​ലാ​ണ്. 704 റ​ണ്‍സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പാ​ദ്യം. ഈ ​സീ​സ​ണി​ല്‍ അ​ദ്ദേ​ഹം ക​ളി​ക്കി​ല്ലെ​ന്ന​ത് സി​എ​സ്‌​കെ​യ്ക്കു വ​ന്‍ തി​രി​ച്ച​ടി​യാ​യേ​ക്കും. റെ​യ്ന ക​ഴി​ഞ്ഞാ​ല്‍ മും​ബൈ​യ്ക്കെ​തി​രേ കൂ​ടു​ത​ല്‍ റ​ണ്‍സെ​ടു​ത്ത​ത് നാ​യ​ക​ന്‍ ധോ​ണി​യാ​ണ് (570 റ​ണ്‍സ്). 

ബൗ​ളി​ങ് 

ബൗ​ളി​ങി​ലേ​ക്കു വ​ന്നാ​ല്‍ മും​ബൈ​യു​ടെ ശ്രീ​ല​ങ്ക​ന്‍ പേ​സ് ഇ​തി​ഹാ​സം ല​സി​ത് മ​ലിം​ഗ ലി​സ്റ്റി​ല്‍ ത​ല​പ്പ​ത്ത് നി​ല്‍ക്കു​ന്നു. 31 വി​ക്ക​റ്റു​ക​ളാ​ണ് അ​ദ്ദേ​ഹം സി​എ​സ്‌​ക്കെ​യ്ക്കെ​തി​രേ കൊ​യ്ത​ത്. 12 വി​ക്ക​റ്റു​ക​ളെ​ടു​ത്ത വി​ന്‍ഡീ​സ് ഓ​ള്‍റൗ​ണ്ട​ര്‍ കീ​റോ​ണ്‍ പൊ​ള്ളാ​ര്‍ഡാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. സി​എ​സ്‌​കെ​യ്ക്കു വേ​ണ്ടി മും​ബൈ​ക്കെ​തി​രേ കൂ​ടു​ത​ല്‍ വി​ക്ക​റ്റെ​ടു​ത്ത താ​രം വി​ന്‍ഡീ​സ് ഓ​ള്‍റൗ​ണ്ട​ര്‍ ഡ്വ​യ്ന്‍ ബ്രാ​വോ​യാ​ണ് (25 വി​ക്ക​റ്റ്). ഏ​റ്റ​വും മി​ക​ച്ച ബൗ​ളി​ങ് പ്ര​ക​ട​നം പ​രി​ശോ​ധി​ച്ചാ​ല്‍ മും​ബൈ​യു​ടെ മു​ന്‍ താ​ര​വും ഇ​പ്പോ​ള്‍ സി​എ​സ്‌​കെ​യു​ടെ താ​ര​വു​മാ​യ വെ​റ്റ​റ​ന്‍ സ്പി​ന്ന​ര്‍ ഹ​ര്‍ഭ​ജ​ന്‍ സി​ങാ​ണ് അ​മ​ര​ത്ത്. 2011ലെ ​ഐ​പി​എ​ല്ലി​ല്‍ സി​എ​സ്‌​കെ​യ്ക്കെ​തി​രേ 18 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി ഭാ​ജി അ​ഞ്ചു വി​ക്ക​റ്റു​ക​ളെ​ടു​ത്തി​രു​ന്നു. മ​റു​ഭാ​ഗ​ത്ത് മും​ബൈ​ക്കെ​തി​രേ സി​എ​സ്‌​കെ ബൗ​ള​റു​ടെ മി​ക​ച്ച പ്ര​ക​ട​നം ഇ​പ്പോ​ള്‍ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സി​ന്‍റെ ഭാ​ഗ​മാ​യ പേ​സ​ര്‍ മോ​ഹി​ത് ശ​ര്‍മ​യു​ടെ പേ​രി​ലാ​ണ്. 2014ലാ​യി​രു​ന്നു മോ​ഹി​ത് 14 റ​ണ്‍സി​നു നാ​ലു വി​ക്ക​റ്റു​ക​ളെ​ടു​ത്ത​ത്. 

ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ 

മും​ബൈ​യും സി​എ​സ്‌​കെ​യും ത​മ്മി​ല്‍ ഇ​തു​വ​രെ ന​ട​ന്ന മ​ല്‍സ​ര​ങ്ങ​ളി​ല്‍ ബാ​റ്റി​ങി​ലെ വ്യ​ക്തി​ഗ​ത പ്ര​ക​ട​നം നോ​ക്കി​യാ​ല്‍ മും​ബൈ​യു​ടെ മു​ന്‍ ഓ​പ്പ​ണ​റും ശ്രീ​ല​ങ്ക​ന്‍ ഇ​തി​ഹാ​സ​വു​മാ​യ സ​ന​ത് ജ​യ​സൂ​ര്യ​യാ​ണ് റെ​ക്കോ​ര്‍ഡി​ന് അ​വ​കാ​ശി. 2008ലെ ​പ്ര​ഥ​മ സീ​സ​ണി​ലാ​യി​രു​ന്നു സി​എ​സ്‌​കെ​യെ അ​ടി​ച്ചു​പ​റ​ത്തി ജ​യ​സൂ​ര്യ 114 റ​ണ്‍സെ​ടു​ത്ത​ത്. മ​റു​ഭാ​ഗ​ത്ത് സി​എ​സ്‌​കെ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ല്‍ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ മു​ന്‍ താ​ര​വും ഓ​സ്ട്രേ​ലി​യ​ന്‍ ബാ​റ്റ്സ്മാ​നു​മാ​യ മൈ​ക്ക​ല്‍ ഹ​സ്സി​ക്കു സ്വ​ന്ത​മാ​ണ്. 2013ല്‍ ​അ​ദ്ദേ​ഹം നേ​ടി​യ 86 റ​ണ്‍സാ​ണ് ഒ​രു സി​എ​സ്‌​കെ താ​ര​ത്തി​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. നി​ല​വി​ലെ ടീ​മു​ക​ളി​ലെ താ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ രോ​ഹി​ത്തും (87) സി​എ​സ്‌​കെ​യു​ടെ ഷെ​യ്ന്‍ വാ​ട്സ​നു​മാ​ണ് (80) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍.

ധോ​ണി ത​യാ​ര്‍: ഫ്‌​ളെ​മി​ങ്

അ​ബു​ദാ​ബി: ക്രി​ക്ക​റ്റി​ല്‍ നി​ന്ന് ഏ​റെ​ക്കാ​ല​മാ​യി വി​ട്ട് നി​ല്‍ക്കു​ക​യാ​ണെ​ങ്കി​ലും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് താ​ര​വും നാ​യ​ക​നു​മാ​യി എം​എ​സ് ധോ​ണി ഐ​പി​എ​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ക്ക് ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞ് കോ​ച്ച് സ്റ്റീ​ഫ​ന്‍ ഫ്‌​ലെ​മിം​ഗ്. 2019 ജൂ​ലൈ​യി​ല്‍ ന്യൂ​സി​ലാ​ണ്ടി​നെ​തി​രെ സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ പു​റ​ത്താ​യ ശേ​ഷം എം​എ​സ് ധോ​ണി ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ട്ട് നി​ല്‍ക്കു​ക​യാ​യി​രു​ന്നു. 
   ഓ​ഗ​സ്റ്റ് 15 2020ല്‍ ​ധോ​ണി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കു​ക​യും ചെ​യ്തു.എ​ന്നാ​ല്‍ ധോ​ണി ഇ​പ്പോ​ളും ഫ്രെ​ഷാ​ണെ​ന്നും എ​ല്ലാ​വി​ധ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​വാ​ന്‍ താ​രം ത​യ്യാ​റാ​ണെ​ന്നും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് മു​ഖ്യ കോ​ച്ച് വ്യ​ക്ത​മാ​ക്കി. ധോ​ണി പ​ഴ​യ പോ​ലെ മി​ക​ച്ച ഫി​റ്റ്‌​നെ​സ്സ് നി​ല​യി​ലാ​ണെ​ന്നും മാ​ന​സ്സി​ക​മാ​യ വ​ള​രെ ദൃ​ഢ​നി​ശ്ച​യ​ത്തി​ലു​മാ​ണു​ള്ള​തെ​ന്നും ഫ്‌​ലെ​മിം​ഗ് സൂ​ചി​പ്പി​ച്ചു.
 
മും​ബൈ മി​ക​ച്ച ടീം ​

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ന്‍സ് വ​ള​രെ മി​ക​ച്ച ടീം ​ആ​ണെ​ന്ന് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ ഫ്‌​ലെ​മിം​ഗ്. ചെ​ന്നൈ​യു​ടെ പ്രീ ​സീ​സ​ണ്‍ മി​ക​ച്ച​താ​യി​രു​ന്നോ ടീ​മി​ല്‍ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് മി​ക​ച്ച​താ​കേ​ണ്ട​തെ​ന്ന് അ​വ​രു​മാ​യു​ള്ള മ​ത്സ​ര ശേ​ഷം മ​ന​സ്സി​ലാ​വു​മെ​ന്നും സി.​എ​സ്.​കെ പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. നാ​ളെ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​നെ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് നേ​രി​ടാ​നി​രി​ക്കെ​യാ​ണ് പ​രി​ശീ​ല​ക​ന്‍റെ പ്ര​തി​ക​ര​ണം.ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​രം എ​പ്പോ​ഴും സ​മ്മ​ര്‍ദ്ദ​വും ആ​വേ​ശ​വും സൃ​ഷ്ട്ടി​ക്കു​ന്ന​താ​ണെ​ന്നും മും​ബൈ ഇ​ന്ത്യ​ന്‍സ് - ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് പോ​രാ​ട്ട​മാ​യ​തു​കൊ​ണ്ട് അ​ത് വ​ര്‍ദ്ധി​ക്കു​മെ​ന്നും അ​ത് ടീം ​ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഫ്‌​ലെ​മിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത് വ​ഴി ഈ ​വ​ര്‍ഷ​ത്തെ ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ ഗെ​യിം ക​ളി​ക്കാ​നു​ള്ള അ​വ​കാ​ശം ചെ​ന്നൈ നേ​ടി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഫ്‌​ലെ​മിം​ഗ് പ​റ​ഞ്ഞു. ഈ ​സീ​സ​ണി​ല്‍ ടീ​മി​നെ ഒ​രു​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളി​ല്‍ മാ​റ്റം ഉ​ണ്ടാ​വു​മെ​ന്നും ഇ​ത്ത​വ​ണ ഒ​രു ടീ​മി​നും ഹോം ​ആ​നു​കൂ​ല്യം ഇ​ല്ലെ​ന്ന കാ​ര്യ​വും ഫ്‌​ളെമിം​ഗ് ഓ​ര്‍മി​പ്പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top