30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Other news

ms-dhoni-waits-for-a-record

റെക്കോഡ് തേടി മഹേന്ദ്രസിങ് ധോണി

Published:19 September 2020

2019 -ലെ ​ലോ​ക​ക​പ്പ് തോ​ല്‍വി​ക്ക് ശേ​ഷം ആ​ദ്യ​മാ​യി ബാ​റ്റേ​ന്താ​നൊ​രു​ങ്ങു​ന്ന മ​ഹേ​ന്ദ്ര​​സി​ങ് ധോ​ണി​യു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. ഐ​പി​എ​ല്ലി​നാ​യി ദു​ബാ​യി​ക്ക് തി​രി​ക്കും​മു​ന്‍പ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്നു​വെ​ന്ന ന​ടു​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും ധോ​ണി ന​ട​ത്തി.

2019 -ലെ ​ലോ​ക​ക​പ്പ് തോ​ല്‍വി​ക്ക് ശേ​ഷം ആ​ദ്യ​മാ​യി ബാ​റ്റേ​ന്താ​നൊ​രു​ങ്ങു​ന്ന മ​ഹേ​ന്ദ്ര​​സി​ങ് ധോ​ണി​യു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. ഐ​പി​എ​ല്ലി​നാ​യി ദു​ബാ​യി​ക്ക് തി​രി​ക്കും​മു​ന്‍പ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്നു​വെ​ന്ന ന​ടു​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും ധോ​ണി ന​ട​ത്തി. ഐ​പി​എ​ല്ലി​ല്‍ തി​ള​ക്ക​മാ​ര്‍ന്നൊ​രു നേ​ട്ടം ധോ​ണി​യു​ടെ ക​യ്യെ​ത്തും ദൂ​ര​ത്താ​ണ്്.
   
കേ​വ​ലം നാ​ലു സി​ക്സ​റു​ക​ള്‍ നേ​ടി​യാ​ല്‍ ഐ​പി​എ​ല്ലി​ലെ സി​ക്സ​റു​ക​ളു​ടെ ക​ണ​ക്കി​ല്‍ ധോ​ണി മു​ന്നി​ലെ​ത്തും. നി​ല​വി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ വെ​ടി​ക്കെ​ട്ട് വീ​ര​ന്‍ എ​ബി ഡി​വി​ല്ലേ​ഴ്സി​ന് പി​ന്നി​ല്‍ മൂ​ന്നാ​മ​നാ​ണ് ധോ​ണി. ഇ​തു​വ​രെ 212 സി​ക്സു​ക​ള്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഡി​വി​ല്ലേ​ഴ്സ് അ​ടി​ച്ചി​ട്ടു​ണ്ട്; ധോ​ണി പ​റ​ത്തി​യ​താ​ക​ട്ടെ 209 സി​ക്സു​ക​ളും. ശ​നി​യാ​ഴ്ച്ച മും​ബൈ​യ്ക്ക് എ​തി​രെ നാ​ലു സി​ക്സു​ക​ള്‍ കൂ​ടി അ​ടി​ക്കാ​ന്‍ ധോ​ണി​ക്ക് സാ​ധി​ച്ചാ​ല്‍ ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സ​ടി​ച്ച ര​ണ്ടാ​മ​ത്തെ താ​ര​മാ​യി ചെ​ന്നൈ നാ​യ​ക​ന്‍ മാ​റും. ഇ​തേ​സ​മ​യം, ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ക്രി​സ് ഗെ​യ്ല്‍ ഇ​വ​രെ​ക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 326 സി​ക്സു​ക​ളാ​ണ് കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന്‍റെ താ​ര​മാ​യ ക്രി​സ് ഗെ​യ്ല്‍ ഇ​തു​വ​രെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും ഉ​ജ്ജ്വ​ല ഫോ​മി​ലാ​ണ് ധോ​ണി തു​ട​രു​ന്ന​തെ​ന്ന് സി​എ​സ്‌​കെ താ​രം ഷെ​യ്ന്‍ വാ​ട്സ​ണും ഫ്രാ​ഞ്ചൈ​സി സി​ഇ​ഓ കാ​ശി വി​ശ്വ​നാ​ഥ​നും അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. 
   
ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ ടീ​മി​നെ ന​യി​ച്ച ക്യാ​പ്റ്റ​നെ​ന്ന റെ​ക്കോ​ര്‍ഡ് ധോ​ണി​യു​ടെ പേ​രി​ലാ​ണ്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലും ഇ​തേ റെ​ക്കോ​ഡ് ധോ​ണി നി​ല​നി​ര്‍ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ 10 ഐ​പി​എ​ല്‍ സീ​സ​ണു​ക​ളി​ല്‍ ധോ​ണി ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​നെ ന​യി​ച്ചു. ചെ​ന്നൈ​യ്ക്ക് ര​ണ്ടു​വ​ര്‍ഷം വി​ല​ക്ക് കി​ട്ടി​യ​പ്പോ​ള്‍ റൈ​സി​ങ് പൂ​നെ സൂ​പ്പ​ര്‍ജ​യ​ന്‍റ്സി​നെ ഒ​രു​വ​ര്‍ഷം ന​യി​ച്ച ച​രി​ത്ര​വും ധോ​ണി​ക്ക് പ​റ​യാ​നു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ 174 മ​ത്സ​ര​ങ്ങ​ളാ​ണ് ധോ​ണി ക്യാ​പ്റ്റ​നാ​യി ക​ളി​ച്ച​ത്. ഇ​തേ​സ​മ​യം, 2017 സീ​സ​ണി​ല്‍ പൂ​നെ ടീ​മി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ മാ​ത്ര​മാ​യി ധോ​ണി. അ​ന്ന് സ്റ്റീ​വ് സ്മി​ത്താ​ണ് ടീ​മി​നെ ന​യി​ച്ച​ത്. കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ച ക്യാ​പ്റ്റ​ന്‍ ധോ​ണി​ക്ക് കീ​ഴി​ലാ​ണ് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് മൂ​ന്നു​ത​വ​ണ​യും ഐ​പി​എ​ല്‍ കി​രീ​ടം ഉ​യ​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. 
   
നി​ല​വി​ല്‍ ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 104 മ​ത്സ​ര​ങ്ങ​ള്‍ ചെ​ന്നൈ ജ​യി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ 100 ജ​യ​ങ്ങ​ള്‍ തി​ക​യ്ക്കു​ന്ന ഏ​ക ക്യാ​പ്റ്റ​നും ധോ​ണി ത​ന്നെ. 60.11 ശ​ത​മാ​ന​മാ​ണ് ധോ​ണി​യു​ടെ ജ​യ​ശ​ത​മാ​നം; ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച ജ​യ​നി​ര​ക്കും ഇ​തു​ത​ന്നെ (കു​റ​ഞ്ഞ​ത് 50 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ക്യാ​പ്റ്റ​ന്‍മാ​രു​ടെ ക​ണ​ക്ക് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി). 
 
ഐ​പി​എ​ല്ലി​ല്‍ ബാ​റ്റ്സ്മാ​ന്മാ​രെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ പു​റ​ത്താ​ക്കി​യ വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന ഖ്യാ​തി​യും ധോ​ണി​ക്കു​ണ്ട്. വി​ജ​യ​ക​ര​മാ​യ 132 പു​റ​ത്താ​ക്ക​ലു​ക​ള്‍ ധോ​ണി​യു​ടെ പേ​രി​ല്‍ കാ​ണാം. ഇ​തി​ല്‍ 38 സ്റ്റം​പി​ങ്ങു​ക​ളും പെ​ടും. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്റ്റം​പി​ങ്ങു​ക​ള്‍ ന​ട​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​റും ധോ​ണി ത​ന്നെ.


വാർത്തകൾ

Sign up for Newsletter



top