30
October 2020 - 7:54 am IST

Download Our Mobile App

Flash News
Archives

Special

sri-lanka

തെങ്ങിൻ മുകളിലിരുന്ന് വാർത്താസമ്മേളനം നടത്തി ശ്രീലങ്കൻ നാളികേര വകുപ്പ് മന്ത്രി

Published:19 September 2020

ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെർണാണ്ടോ ഇന്നലെ വാർത്താസമ്മേളനം നടത്തിയത് തെങ്ങിന്‍റെ മുകളിലിരുന്നുകൊണ്ടാണ്. പന, റബർ എന്നിവയുടെ ചുമതലയും മന്ത്രിക്കാണ്. ദൻകോട്ടുവയിലെ തന്‍റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്.

കൊളംബോ: വാർത്താസമ്മേളനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. എന്നാലിപ്പോൾ ശ്രീലങ്കയിൽ ഒരു മന്ത്രി വാർത്താസമ്മേളനം നടത്തിയ രീതിയാണ് സോഷ്യൽ മീഡിയയെ അമ്പരിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെർണാണ്ടോ ഇന്നലെ വാർത്താസമ്മേളനം നടത്തിയത് തെങ്ങിന്‍റെ മുകളിലിരുന്നുകൊണ്ടാണ്. പന, റബർ എന്നിവയുടെ ചുമതലയും മന്ത്രിക്കാണ്. ദൻകോട്ടുവയിലെ തന്‍റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്.

മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം. ലോകത്താകമാനം നാളികേര ഉൽപ്പന്നങ്ങൾക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്‍റെ വില ഉയർന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


വാർത്തകൾ

Sign up for Newsletter



top