30
October 2020 - 8:09 am IST

Download Our Mobile App

Flash News
Archives

Travel

വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം.. കാവൽ നിൽക്കുന്നതോ യക്ഷന്മാർ!!

Published:19 September 2020

# ബിനിത ദേവസി

ഹിമാചൽ പ്രദേശിലെ മാണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് കഥകളും വിശ്വാസങ്ങളും നിഗൂഡതകളും ഐതിഹ്യങ്ങളും ആവോളമുണ്ട്. അളവില്ലാത്ത നിധി സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒന്നാണ് കമ്രുനാഗ് തടാകം..

 

മനുഷ്യരുടെ സാമാന്യ ബോധത്തെ പോലും ചോദ്യം ചെയ്യുന്ന ഒരുപാട് സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. നാലാമത്തെ തൂണു തകർന്നാൽ ലോകത്തിന്‍റെ അവസാനമെന്നു കുറിച്ച ക്ഷേത്രവും ആത്മാക്കൾ ജീവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന താഴ്വരകളും എല്ലാം ഇതിലുൾപ്പെടും. അത്തരത്തിൽ വിചിത്രമായ മറ്റൊരു വിശ്വാസവുമായി നിലനിൽക്കുന്ന ഇടമാണ് കമ്രുനാഗ് തടാകം. ഹിമാചൽ പ്രദേശിലെ മാണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് കഥകളും വിശ്വാസങ്ങളും നിഗൂഡതകളും ഐതിഹ്യങ്ങളും ആവോളമുണ്ട്. അളവില്ലാത്ത നിധി സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒന്നാണ് കമ്രുനാഗ് തടാകം...

ഹിമാചൽ പ്രദേശിലെ നിഗൂഢതകൾ നിറഞ്ഞ ഇടമായാണ് കമ്രുനാഗ് തടാകം അറിയപ്പെടുന്നത്. വെറും ഒരു സാധാരണ തടാകം എന്നു പറഞ്ഞ് ഒരിക്കലും കമ്രുനാഗ് തടാകത്തെ മാറ്റി നിർത്താന്‍ സാധിക്കില്ല. സമുദ്ര നിരപ്പിൽ നിന്നും 33,34 മീറ്റർ ഉയരത്തിൽ മാണ്ടി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തടാകം ബാലാഹ് വാലിയ്ക്കും ദൗലാധാർ റേഞ്ചിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ആത്മീയ യാത്രകളിലെ ഒരു സങ്കേതം കൂടിയാണ് ഇവിടം.

യക്ഷന്‍റെ വാസസ്ഥലം

മഹാഭാരതത്തോളം വരെ നീളുന്ന ബന്ധം ഈ തടാകത്തിനുണ്ട്. ചില കഥകളിൽ യക്ഷരാജാവിന് വേണ്ടി നിർമിച്ചതാണ് ഈ തടാകമെന്ന് പറയുമ്പോള്‍ മറ്റൊരു വാദം പാണ്ഡവരിലെ ശക്തിമാനായ ഭീമൻ നിർമിച്ചതാണ് ഈ തടാകമെന്നാണ്. ഭൂമിയിലെ വിവിധ ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പത്തുകളുടെ കാവൽക്കാരായ യക്ഷന്മാർ ഇവിടെയും വലിയൊരു നിധി സൂക്ഷിച്ചിട്ടുണ്ടത്രെ. ഇവിടെ എത്തി പ്രാർഥിച്ചാൽ ഐശ്യര്യവും സമ്പത്തും ആവോളം ഉണ്ടാകുമെന്നൊരു വിശ്വാസമുണ്ട്.വെള്ളത്തിനടിയിലെ സമ്പത്ത്

കണക്കുകൂട്ടാൻ കഴിയുന്നതിലുമപ്പുറം സമ്പത്ത് ഇവിടെ തടാകത്തിനടയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ നിധിയുടെ അളവ് മനുഷ്യർക്ക് അളക്കാവുന്നതിലും അധികമാണത്രെ. വിലയേറിയ നിധി എന്നല്ലാതെ എന്താണ് അതിനുള്ളിലെന്നോ എത്രയുണ്ട് എന്നോ ആർക്കും കണ്ടുപിടിക്കാനായിട്ടില്ല. പലരും തടാകത്തിലെത്തി നിധി കണ്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും അതിലൊന്ന് പോലും ഫലവത്തായില്ല എന്നതാണ് യാഥാർഥ്യം. ഇവിടുത്തെ മയമില്ലാത്ത കാലാവസ്ഥയാണ് ആളുകളെ നിധി കണ്ടെത്തുന്നതിൽ നിന്നും തടയുന്നത്. നിരവധി മോഷ്ടാക്കൾ വെള്ളത്തിലിറങ്ങി മോഷണം നടത്താൻ പദ്ധതിയിട്ടുവെങ്കിലും അതും നടന്നിട്ടില്ല.മഴയുടെ ദേവൻ

തടാകം കൂടാതെ ഇവിടുത്തെ ക്ഷേത്രവും പ്രസിദ്ധമാണ്. കമ്രുനാഗ് ക്ഷേത്രം എന്നാണിതിന്‍റെ പേര്. മഴയുടെ ദേവനെയാണ് ഇവിടെ ആരാധിക്കുന്നത്. ഈ ക്ഷേത്രത്തിന്‍റെ പേരിൽ നിന്നുമാണ് തടാകത്തിന് കമ്രുനാഗ് തടാകം എന്ന പേര് ലഭിക്കുന്നത്. എല്ലാ വർഷവും ജൂൺ മാസത്തിൽ വിശ്വാസികൾ ഇവിടെ എത്താറുണ്ട്.എത്തിച്ചേരാൻ

ട്രക്കിങ്ങിലൂടെ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂ. റോഹണ്ടയിൽ നിന്നും ആരംഭിക്കുന്ന ട്രക്കിങ്ങ് 3-4 മണിക്കൂർ എടുത്ത് 6-8 കിലോമീറ്റർ പിന്നിടണം. ചളിയും മണ്ണും ഒക്കെയുള്ള പാതയിലൂടെ കുത്തനെയിറങ്ങിയും കയറിയും ഒക്കെ വേണം യാത്ര പൂർത്തിയാക്കാൻ. റോഡ് മാർഗം വരുന്നവർക്ക് സുന്ദർനഗറിൽ നിന്നും റോഹണ്ട വരെ ഡ്രൈവ് ചെയ്ത് പോകാം. 35 കിലോമീറ്റർ ദൂരമുണ്ട്. റോഹണ്ടയിൽ നിന്നും പിന്നെ കാൽനടയായി മാത്രമേ പോകാൻ സാധിക്കൂ. ട്രെയിനിൽ വരുന്നവർക്ക് ജോഗീന്ദർ നഗറാണ് ഏറ്റവും അടുത്തുള്ള റെയ്‌ൽവെ സ്റ്റേഷൻ. ഇവിടെ നിന്നും കമ്രുനാഗിലേക്ക് 101 കിലോമീറ്റർ ദൂരമുണ്ട്. ബൂന്ദാർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.


വാർത്തകൾ

Sign up for Newslettertop