30
October 2020 - 7:06 am IST

Download Our Mobile App

Flash News
Archives

Hollywood

joker

കോമാളിയായി വീണ്ടും വാക്വിൻ ഫീനിക്സ് ? താരത്തിന് 360 കോടിയുടെ ഓഫർ

Published:19 September 2020

ജോക്കറിന്‍റെ പുതിയ ഭാഗങ്ങൾക്കായി വാക്വിൻ ഫീനിക്സിന് 360 കോടി രൂപയാണ് പ്രതിഫലമായി പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

സിനിമ പ്രേമികളെ ആവേശത്തിലാക്കിയ ജോക്കർ എന്ന ചിത്രത്തിന് രണ്ട് സീക്വൽ കൂടി വരുന്നു. വാക്വിൻ ഫീനിക്സ് തന്നെയാണ് പുതിയ ചിത്രങ്ങളിലും ജോക്കറായി എത്തുക. ജോക്കറിന്‍റെ പുതിയ ഭാഗങ്ങൾക്കായി വാക്വിൻ ഫീനിക്സിന് 360 കോടി രൂപയാണ് പ്രതിഫലമായി പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ടോഡ് ഫിലിപ്പ്സ് തന്നെയാകും പുതിയ ചിത്രങ്ങളും സംവിധാനം ചെയ്യുക. ചിത്രത്തിന് തുടർച്ചകൾ ഉണ്ടാകുമെന്ന് സംവിധായകനും നടനും നേരത്തെ സൂചന നൽകിയിരുന്നു.

അടുത്ത നാല് വർഷത്തിനുള്ളിൽ രണ്ട് ജോക്കർ സിനിമകൾ പുറത്തിറക്കാനാണ് പദ്ധതി. വാക്വിൻ ഫീനിക്സിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ചിത്രങ്ങൾക്കായി ലഭിച്ചിരിക്കുന്നത്. 2022, 2024 വർഷങ്ങളിൽ ചിത്രം പുറത്തിറക്കാനാണ് വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയുടെ തീരുമാനം. ജോക്കറാകാനായി വലിയ രീതിയിലുള്ള തയാറെടുപ്പുകളായിരുന്നു ഫീനിക്സ് നടത്തിയിരുന്നത്. ആർതർ ഫ്ലെക് എന്ന കഥാപാത്രത്തിൽ നിന്നും മുക്തനാകുക എന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് പിന്നീട് ഫീനിക്സ് തന്നെ പറഞ്ഞിരുന്നു. 


വാർത്തകൾ

Sign up for Newsletter



top