24
October 2020 - 12:04 pm IST

Download Our Mobile App

National

delhi

ഡല്‍ഹിയില്‍ സമൂഹ വ്യാപനമുണ്ട്:സമ്മതിക്കാതെ കേന്ദ്രം

Published:19 September 2020

ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ഇത്രയധികം ആളുകള്‍ രോഗബാധിതരായി കൊണ്ടിരിക്കുമ്പോള്‍, സമൂഹ വ്യാപനമുണ്ടെന്ന് സമ്മതിക്കണം. ഐസിഎംആറിനോ കേന്ദ്ര സര്‍ക്കാരിനോ മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകൂ' ഡല്‍ഹി ആരോഗ്യ മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍. രാജ്യ തലസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനമാണ് നടന്നുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഇത് സമ്മതിക്കണമെന്നും സത്യേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ട അദ്ദേഹം  സമൂഹ വ്യാപനമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാരിനും ഐസിഎംആറിനും മാത്രമേ അംഗീകരിക്കാന്‍ ആകൂവെന്നും  കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ഇത്രയധികം ആളുകള്‍ രോഗബാധിതരായി കൊണ്ടിരിക്കുമ്പോള്‍, സമൂഹ വ്യാപനമുണ്ടെന്ന് സമ്മതിക്കണം. ഐസിഎംആറിനോ കേന്ദ്ര സര്‍ക്കാരിനോ മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകൂ' ഡല്‍ഹി ആരോഗ്യ മന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top