24
October 2020 - 12:20 pm IST

Download Our Mobile App

National

virad

രാജ്യസേവനത്തിനു സുവർണ ഓർമ്മകൾ പാകി ഐഎന്‍എസ് വിരാട് യാത്രയായി

Published:19 September 2020

കപ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ അന്ത്യവിശ്രമകേന്ദ്രമായ  ഗുജറാത്തിലെ അലംഗിലേക്കാണ് മൂന്ന് പതിറ്റാണ്ടോളം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന ഐഎന്‍എസ് വിരാടിന്റെ സുവർണ ഓർമ്മകൾ ബാക്കിയാക്കിയുള്ള  യാത്ര .

മുംബൈ: വിമാനവാഹനിക്കപ്പലായ ഐഎന്‍എസ് വിരാടിന്റെ രണ്ട് ദിവസം നീളുന്ന അവസാന യാത്ര ആരംഭിച്ചു. കപ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ അന്ത്യവിശ്രമകേന്ദ്രമായ  ഗുജറാത്തിലെ അലംഗിലേക്കാണ് മൂന്ന് പതിറ്റാണ്ടോളം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന ഐഎന്‍എസ് വിരാടിന്റെ സുവർണ ഓർമ്മകൾ ബാക്കിയാക്കിയുള്ള  യാത്ര . 2017 മാര്‍ച്ചില്‍ ഡി കമ്മിഷന്‍ ചെയ്ത ഈ യുദ്ധവിമാനവാഹിനിയെ പൊളിച്ചു വില്‍ക്കാനാണ് തീരുമാനം. ടഗ് ബോട്ടുകളുപയോഗിച്ച് നീക്കുന്ന പടുകൂറ്റന്‍ പടക്കപ്പലിന് രാജകീയവും വികാരനിര്‍ഭരവുമായ യാത്രയയപ്പാണ് നാവികസേനാംഗങ്ങള്‍ നല്‍കിയത്.

വിരാടിന്റെ മുപ്പത് കൊല്ലത്തെ സേവനത്തിനുള്ള ബഹുമതിയായി നാവികസേനയുടെ ഹെലികോപ്ടര്‍ അകമ്പടിയായി പറന്നു. വെള്ളിയാഴ്ചയാണ് വിരാടിന്റെ അലംഗിലേക്കുള്ള യാത്രതീരുമാനിച്ചിരുന്നതെങ്കിലും അത് ഒരു ദിവസം നീണ്ടു.ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാനവാഹിനിക്കപ്പലിനെ ഉപേക്ഷിക്കാന്‍ നാവികസേന പലതവണ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കപ്പലിന്റെ പഴക്കം പരിപാലനം ചെലവേറിയതാക്കി. 


വാർത്തകൾ

Sign up for Newsletter



top