30
October 2020 - 7:15 am IST

Download Our Mobile App

Flash News
Archives

Cricket

CSK, Mumbai Indians, IPL 2020, IPL 2020 News

ആദ്യ ജയം ചെന്നൈക്ക്

Published:19 September 2020

ആദ്യം ബാറ്റ് ചെയ്ത മുംബൈ  20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടതത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.2 ഓവറിൽ 166 റൺസ് നേടി.

അബുദാബി: ഐപിഎലിന്റെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ചു വിക്കറ്റ് വിജയം.  ആദ്യം ബാറ്റ് ചെയ്ത മുംബൈ  20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടതത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.2 ഓവറിൽ 166 റൺസ് നേടി. ചെന്നൈക്കു വേണ്ടി അമ്പാട്ടി റായുഡുവും ( 48 പന്തിൽ 71) ഫാഫ് ഡു പ്ലസിയും (44 പന്തിൽ 58) അർധ സെഞ്ചുറി നേടി.

മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലാക്കാന്‍ സാധിക്കാതിരുന്ന മുംബൈ ചുരുങ്ങിയ സ്‌കോറില്‍  ഒതുങ്ങുകയായിരുന്നു. 31 പന്തില്‍ 42 റണ്‍സ് നേടിയ സൗരബ് തിവാരിയാണ് ടോപ് സ്‌കോറര്‍. ചെന്നൈക്കു വേണ്ടി ലുന്‍ഗി എന്‍ഗിഡി മൂന്നും രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ എന്നിവര്‍ രണ്ടു വിക്കറ്റും നേടി. ടോസ് നഷ്ടമായെങ്കിലും മികച്ച തുടക്കമാണ്  മുംബൈ ഇന്ത്യന്‍സിനു ലഭിച്ചത്.

രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് മുംബൈക്കു നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം ലുംഗിസാനി എന്‍ഗിഡിയെയാണ് ഡി കോക്ക് കടന്നാക്രമിച്ചത്. എന്‍ഗിഡി എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലും താരത്തിന്റെ ആദ്യ ഓവറില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 18 റണ്‍സാണ് ഡി കോക്ക് നേടിയത്. രോഹിത് ശര്‍മ്മയും തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലുും പത്ത് പന്തില്‍ നിന്ന് 12 റണ്‍സ് നേടി പിയൂഷിന് വിക്കറ്റ് നല്‍കി മടങ്ങാനായിരുന്നു രോഹിതിന്റെ വിധി.

  പവര്‍പ്ലേയിലെ അവസാന ഓവറില്‍ കറന്‍ 20 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ഡി കോക്കിനെയും മുംബൈയ്ക്ക് നഷ്ടമായി. ഷെയിന്‍ വാട്‌സണ്‍ ആണ് ക്യാച്ച് സ്വന്തമാക്കിയത്. ഇതോടെ റണ്‍ റേറ്റ് കുറഞ്ഞു. ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 51 റണ്‍സാണ് നേടിയത്.  പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സൗരഭ് തിവാരിയും സൂര്യകുമാര്‍ യാദവും വലിയ പരുക്കുകളില്ലാതെ മുംബൈയെ മുന്നോട്ടുനയിച്ചു. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നിലം പതിച്ചു.

വിജയത്തിനായി 163 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്.  മത്സരത്തില്‍ ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ഷെയിന്‍ വാട്സണും മുരളി വിജയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു. മുംബൈയുടെ വിദേശ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണുമാണ് വിക്കറ്റുകള്‍ നേടിയത്. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഡു പ്ലസിയും റായുഡുവും ചെന്നൈയെ വിജയത്തോടടുപ്പിച്ചു. എന്നാൽ, റായുഡുവും ജഡേജയും വേഗത്തിൽ പുറത്തായത് ചെന്നൈക്കുതിരിച്ചടിയായി. എന്നാൽ സാം കുറാൻ്റെ കാമിയോ റോൾ ചെന്നൈയെ ജയത്തിലേക്കു നയിച്ചു. ഡുപ്ലസി ചെന്നൈയെ വിജയത്തിലെത്തിച്ചു.


വാർത്തകൾ

Sign up for Newsletter



top