30
October 2020 - 7:28 am IST

Download Our Mobile App

Flash News
Archives

World

tiktok

ടിക് ടോക്- ഒറാക്കിൾ കമ്പനിക്ക് ട്രംപിന്‍റെ പച്ചക്കൊടി

Published:20 September 2020

ടിക് ടോക്കിന്‍റെ യുഎസിലെ പ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയ ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഇന്നു മുതൽ വിചാറ്റിനും നവംബർ 12 മുതൽ ടിക് ടോക്കിനും ഇന്‍റർനെറ്റ് ഹോസ്റ്റിങ് സൗകര്യങ്ങൾ ലഭ്യമാവില്ലെന്നാണ് വാണിജ്യ സെക്രട്ടറി വിൽബർ റോസിന്‍റെ ഉത്തരവിൽ പറഞ്ഞിരുന്നത്.

വാഷിങ്ടൺ: ചൈനീസ് ജനപ്രിയ ആപ് ടിക് ടോക്കിന് യുഎസ് വിടേണ്ടിവരില്ല. ഒറാക്കിളും വോൾമാർട്ടുമായി ചേർന്ന് ടിക് ടോക് സംയുക്ത കമ്പനിയുണ്ടാക്കുന്നതിനുള്ള നിർദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചു. ഇടപാടിന് തന്‍റെ എല്ലാ ആശീർവാദവുമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

 ടിക് ടോക്കിന്‍റെ യുഎസിലെ പ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയ ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഇന്നു മുതൽ വിചാറ്റിനും നവംബർ 12 മുതൽ ടിക് ടോക്കിനും ഇന്‍റർനെറ്റ് ഹോസ്റ്റിങ് സൗകര്യങ്ങൾ ലഭ്യമാവില്ലെന്നാണ് വാണിജ്യ സെക്രട്ടറി വിൽബർ റോസിന്‍റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇന്നു മുതൽ ടിക് ടോക് അപ്ഡേറ്റുകൾ വിലക്കുകയും ചെയ്തിരുന്നു. പുതിയ സംയുക്ത സംരംഭത്തെക്കുറിച്ച് ട്രംപ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനൊപ്പം റിപ്പോർട്ടുകളുണ്ടായിരുന്നു.

ദേശീയ സുരക്ഷ മുൻനിർത്തിയാണ് ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് ടിക് ടോക്കിനെ യുഎസ് കമ്പനിക്കു വിൽക്കണമെന്ന് നേരത്തേ ട്രംപ് നിർദേശിച്ചിരുന്നത്. അതിനുള്ള അന്ത്യശാസന സമയം തീരുന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതും. അന്ത്യശാസന സമയം തീരും മുൻപു തന്നെ സംയുക്ത കമ്പനിക്കുള്ള നിർദേശം ബൈറ്റ്ഡാൻസ് ട്രംപ് ഭ‍രണകൂടത്തിനു സമർപ്പിച്ചിരുന്നു. 

ടെക്സാസ് ആസ്ഥാനമായ പുതിയ കമ്പനിയാണ് യുഎസിലെ ടിക് ടോക്കിന്‍റെ ഉടമസ്ഥരാവുക. 25,000 പുതിയ തൊഴിൽ അവസരങ്ങളുമുണ്ടാകും. അമെരിക്കൻ യുവാക്കളുടെ വിദ്യാഭ്യാസത്തിനായി ടിക് ടോക് 500 കോടി ഡോളർ ഫണ്ടും നൽകും. പ്രമുഖ അമെരിക്കൻ കമ്പനികളായ ഒറാക്കിളും വോൾമോർട്ടുമായാണ് ഞങ്ങൾ ബന്ധപ്പെടുന്നതെന്നും ടിക് ടോക് അവരുമായി ചേരുകയാണെന്നും അതിന് എല്ലാ ആശീർവാദവുമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതു ദേശീയ സുരക്ഷ 100 ശതമാനം ഉറപ്പുവരുത്തുന്നുണ്ടെന്നാണ് പ്രസിഡന്‍റ് അവകാശപ്പെടുന്നത്. ഡാറ്റാ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. സുരക്ഷ വളരെ വളരെ ശക്തമായി ഉറപ്പാക്കുന്നുണ്ട്- വൈറ്റ്ഹൗസിൽ ട്രംപ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ടിക് ടോക് നൽകുന്ന 500 കോടി ഡോളർ ഫണ്ട് അമെരിക്കയിലെ ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ സഹായമാവുമെന്നും ട്രംപ് പറഞ്ഞു. മഹത്തായ കാര്യമാണിത്. ഞാൻ ഇത് ആവശ്യപ്പെടുകയായിരുന്നു- ട്രംപ് അവകാശപ്പെട്ടു. സംയുക്ത കമ്പനി എന്ന നിർദേശം ഫലത്തിൽ നടപ്പാവുമോ എന്ന ചോദ്യത്തിന് നമുക്കു നോക്കാം എന്നായിരുന്നു മറുപടി. അതൊരു പുതിയ കമ്പനിയാകും. ചൈനയുമായോ യുഎസിനു പുറത്തുള്ള മറ്റേതെങ്കിലും രാജ്യവുമായോ അതിനു ബന്ധമുണ്ടാവില്ല. പൂർണ സുരക്ഷിതമാണത്- അദ്ദേഹം പറഞ്ഞു.

""സാങ്കേതിക വിദ്യയിൽ ലോകത്ത് മറ്റാർക്കും അതിനോടു കിടപിടിക്കാനാവില്ല. രാജ്യത്തിന് ധാരാളം തൊഴിൽ, വിദ്യാഭ്യാസത്തിന് ധാരാളം പണം... എല്ലാം നമുക്കു കിട്ടുന്നു. കോടിക്കണക്കിനു ഡോളർ എല്ലാ വർഷവും നികുതി വരുമാനം വഴിയും കിട്ടും. പതിനായിരക്കണക്കിന് ടിക് ടോക് ഉപയോക്താക്കൾക്കും സന്തോഷമാവും... എല്ലാവരും ഹാപ്പി'' - ട്രംപ് പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top