30
October 2020 - 7:59 am IST

Download Our Mobile App

Flash News
Archives

World

iran

ഇറാനു മേൽ എല്ലാ യുഎൻ ഉപരോധങ്ങളും പുനഃസ്ഥാപിച്ചെന്ന് അമെരിക്ക, എതിർപ്പുമായി ലോക രാജ്യങ്ങൾ

Published:20 September 2020

ഭൂരിപക്ഷം ലോക രാജ്യങ്ങളും ഈ പ്രഖ്യാപനത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. നിയമവിരുദ്ധമാണ് ട്രംപ് ഭരണകൂടത്തിന്‍റെ പ്രഖ്യാപനമെന്നാണ് മറ്റു രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ യുഎന്‍ പൊതുസഭയുടെ വാർഷിക യോഗത്തിനു മുൻപ് യുഎസും മറ്റു പല രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി.

വാഷിങ്ടൺ: ഐക്യരാഷ്ട്ര സഭ മുൻപ് ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും ഇറാനുമേൽ പുനഃസ്ഥാപിച്ചെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഭൂരിപക്ഷം ലോക രാജ്യങ്ങളും ഈ പ്രഖ്യാപനത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. നിയമവിരുദ്ധമാണ് ട്രംപ് ഭരണകൂടത്തിന്‍റെ പ്രഖ്യാപനമെന്നാണ് മറ്റു രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ യുഎന്‍ പൊതുസഭയുടെ വാർഷിക യോഗത്തിനു മുൻപ് യുഎസും മറ്റു പല രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി.

ഇറാനെതിരേ ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങളെല്ലാം പുനഃസ്ഥാപിക്കണമെന്ന് നേരത്തേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഐക്യരാഷ്ട്ര രക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. 2015ലെ ആണവ ഉടമ്പടി ഇറാൻ ലംഘിച്ചുവെന്ന് ആരോപിച്ചാണ് യുഎസ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഇത് രക്ഷാസമിതി തള്ളിക്കളയുകയായിരുന്നു. ഉപരോധം പുനഃസ്ഥാപിക്കാൻ യുഎസിന് നിയമപരമായ അവകാശമില്ലെന്ന് രക്ഷാസമിതിയിലെ മറ്റു പ്രതിനിധികൾ പറഞ്ഞു.

2018ൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ ആണവ ഉടമ്പടിയിൽ നിന്നു പിന്മാറിയതാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. ഉപരോധം പുനഃസ്ഥാപിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പു നൽകിയിരുന്നു. പുനഃസ്ഥാപിച്ച ഉപരോധങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് തിങ്കളാഴ്ച വൈറ്റ്ഹൗസ് എക്സിക്യൂട്ടിവ് ഉത്തരവ് ഇറക്കുമെന്നാണു പറയുന്നത്.

ഉപരോധം ലംഘിക്കുന്നവരോടുള്ള സമീപനവും വ്യക്തമാക്കും. യുഎൻ അംഗരാജ്യങ്ങൾ തങ്ങളോടു സഹകരിക്കുമെന്നും അതുവഴി ലോകത്തെ സുരക്ഷിതമാക്കുമെന്നുമാണ് കരുതുന്നതെന്ന് മൈക്ക് പോംപിയോ അവകാശപ്പെട്ടു. അതേസമയം, യുഎസ് നീക്കം അവഗണിക്കാനാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ മറ്റ് അംഗരാജ്യങ്ങളുടെ നീക്കമെന്നാണു സൂചന. 

യുഎസ് നീക്കത്തെ ഏറ്റവും ശക്തമായി എതിർക്കുന്നത് ചൈനയും റഷ്യയുമാണ്. രക്ഷാസമിതിയിലെ മറ്റ് അംഗരാജ്യങ്ങൾക്കും ഇതേ നിലപാടാണു താനും. യുഎസിന് ഇതു പറയാൻ അവകാശമില്ലെന്ന് ബ്രിട്ടനും ഫ്രാൻസും ജർമനിയും വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ചയാണ് പൊതുസഭയുടെ വാർഷിക യോഗം. 


വാർത്തകൾ

Sign up for Newsletter



top